മാസപ്പടിക്കേസില് സമ്മര്ദ്ദവുമായി ഇഡി; എഫ്ഐആര് വൈകിയാല് ഹൈക്കോടതിയെ സമീപിക്കും
Kochi, 23 സെപ്റ്റംബര്‍ (H.S.) സിഎംആര്‍എല്‍ എക്‌സാലോജിക് മാസപ്പടിക്കേസില്‍ എത്രയും വേഗം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യിക്കാന്‍ സമ്മര്‍ദ്ദവുമായി ഇഡി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, മരുമകനും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ക്ക്
Enforcement directorate


Kochi, 23 സെപ്റ്റംബര്‍ (H.S.)

സിഎംആര്‍എല്‍ എക്‌സാലോജിക് മാസപ്പടിക്കേസില്‍ എത്രയും വേഗം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യിക്കാന്‍ സമ്മര്‍ദ്ദവുമായി ഇഡി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, മരുമകനും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ക്ക് എതിരായ എഫ്‌ഐആര്‍ വേഗത്തില്‍ വേണം എന്ന നിലപാടിലാണ് കേന്ദ്ര ഏജന്‍സി. നടപടികള്‍ വൈകിയാല്‍ നിയമനടപടിയിലേക്ക് ഇഡി കടന്നേക്കും. ഒരു മാസം വരെ കാത്തിരിക്കില്ലെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നുമാണ് സൂചന.

ഇഡി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്, ഹവാല എന്നിവ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍ മന്ത്രി മുഹമ്മദ് റിയാസ്, ഭാര്യ ടി. വീണ എന്നിവര്‍ക്കെതിരെ ഇന്നലെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണമാണെന്നാണ് സൂചന. ഉത്തരവ് ഇന്ന് പുറത്തിറങ്ങും. ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും പങ്കെടുത്ത ഉന്നതതല യോഗത്തിലായിരുന്നു ഇതുസംബന്ധിച്ച തീരുമാനമായത്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാകും അന്വേഷിക്കുക.

നിലവില്‍ പ്രാഥമിക അന്വേഷണത്തിനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തുടര്‍ നടപടി എന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇതിലാണ് ഇഡിക്ക് എതിര്‍പ്പ്. പ്രാഥമിക പരിശോധന വൈകുന്ന സാഹചര്യം അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് ഇഡിയുള്ളത്. ഇതോടെ സര്‍ക്കാരാണ് സമ്മര്‍ദ്ദത്തിലായിരിക്കുന്നത്.

സിഎംആര്‍എല്‍ വീണയുടെ എക്‌സാലോജിക് കമ്പനിക്ക് സേവനം നല്‍കാതെ 3.28 കോടി രൂപ കൈമാറിയത് പിണറായി വിജയനുള്ള കൈക്കൂലിയാണെന്നാണ് ഇ.ഡിയുടെ ആരോപണം. പൊതുസേവകന്‍ മൂന്നാം കക്ഷി വഴി പണം വാങ്ങിയാലും അത് പൊതുസേവകന്‍ തന്നെ വാങ്ങിയതാണെന്ന് കണക്കാക്കാമെന്ന് അഴിമതി തടയല്‍ നിയമത്തിന്റെ ഏഴാം വകുപ്പിലുണ്ട്. സേവനമൊന്നും നല്‍കാതെ വീണയുടെയും എക്‌സാലോജകിന്റെയും അക്കൗണ്ടിലേക്ക് പണമെത്തിയെന്നതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റുണ്ട്. ഇത് പിണറായിയുമായി ബന്ധപ്പെട്ട പണമാണോ എന്നാകും ക്രൈംബ്രാഞ്ച് അന്വേഷിക്കുക.

വീണയുടെ റെഡ് ബുക്കില്‍ രേഖപ്പെടുത്തിയ ഇടപാടുകള്‍ റിയാസുമായി ബന്ധപ്പെട്ട പണമാണെന്നാണ് ഇഡി പറയുന്നത്. 20.5 കോടി രൂപ അനധികൃതമായി കൈകാര്യം ചെയ്തുവെന്നാണ് ഇഡിയുടെ ആക്ഷേപം. അനധികൃത പണം വിദേശത്തേക്ക് അയയ്ക്കാന്‍ റിയാസ് നേരിട്ട് നിര്‍ദേശം നല്‍കിയെന്ന മൊഴികളുമുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ ഇത് വരുന്നതാണെന്നും തെളിവായി വീണയുടെ കുറിപ്പുകളുണ്ടെന്നും ഇഡി പറയുന്നു.റിയാസ് വഴി തനിക്ക് ലഭിച്ച 1.2 കോടി രൂപ 2024-2025 ല്‍ ഹവാലയായി ദുബായിലേക്ക് കടത്തിയെന്നാണ് റിയാസിന്റെ സുഹൃത്ത് വാരിസ് ഇഡിക്ക് നല്‍കിയ മൊഴി. വാരിസിന്റെ വാട്‌സാപ് ചാറ്റുകള്‍, ചിത്രരങ്ങള്‍, രേഖകള്‍ എന്നിവയാകും ഹവാലയില്‍ അന്വേഷിക്കുക.

---------------

Hindusthan Samachar / Sreejith S


Latest News