മാസപ്പടിക്കേസില് എസ്ഐടി രൂപീകരിച്ചു; എസ്.പി. വിക്രമന് നേതൃത്വം നല്കും
Thiruvanathapuram, 23 സെപ്റ്റംബര്‍ (H.S.) മാസപ്പടിക്കേസില്‍ ഇ.ഡി.യുടെ കത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിന് എസ്‌ഐടി രൂപീകരിച്ചു. പ്രതിപക്ഷനേതാവ് പിണറായി വിജയന്‍, മകള്‍ വീണ, മരുമകനും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ ഇഡി ആരോപി
pinarayi family


Thiruvanathapuram, 23 സെപ്റ്റംബര്‍ (H.S.)

മാസപ്പടിക്കേസില്‍ ഇ.ഡി.യുടെ കത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിന് എസ്‌ഐടി രൂപീകരിച്ചു. പ്രതിപക്ഷനേതാവ് പിണറായി വിജയന്‍, മകള്‍ വീണ, മരുമകനും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ ഇഡി ആരോപിക്കുന്ന കൈക്കൂലി, ഹവാല ആരോപണങ്ങള്‍ അന്വേഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്.

എസ്.പി. വിക്രമനാണ് അന്വേഷണ ചുമതല. സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിനാണ് അന്വേഷണ മേല്‍നോട്ടം. പ്രാഥമിക അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍ അന്വേഷണം.

പിണറായിക്കെതിരേ കൈക്കൂലിയാരോപണവും വീണയ്ക്കും റിയാസിനും സുഹൃത്തുക്കള്‍ക്കുമെതിരേ 25 കോടിയുടെ ഹവാലാ ഇടപാടുകളുമാണ് ഇ.ഡി. ആരോപിക്കുന്നത്. രണ്ടുസംഭവങ്ങളിലും പ്രത്യേക അന്വേഷണം ആവശ്യമായിവരുമെന്നാണ് പോലീസ് മേധാവി സര്‍ക്കാരിനെ അറിയിച്ചത്. അത് ആദ്യഘട്ട അന്വേഷണത്തിനുശേഷമാകാമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

സിഎംആര്എല് വീണയുടെ എക്‌സാലോജിക് കമ്പനിക്ക് സേവനം നല്കാതെ 3.28 കോടി രൂപ കൈമാറിയത് പിണറായി വിജയനുള്ള കൈക്കൂലിയാണെന്നാണ് ഇ.ഡിയുടെ ആരോപണം. പൊതുസേവകന് മൂന്നാം കക്ഷി വഴി പണം വാങ്ങിയാലും അത് പൊതുസേവകന് തന്നെ വാങ്ങിയതാണെന്ന് കണക്കാക്കാമെന്ന് അഴിമതി തടയല് നിയമത്തിന്റെ ഏഴാം വകുപ്പിലുണ്ട്. സേവനമൊന്നും നല്കാതെ വീണയുടെയും എക്‌സാലോജകിന്റെയും അക്കൗണ്ടിലേക്ക് പണമെത്തിയെന്നതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റുണ്ട്. ഇത് പിണറായിയുമായി ബന്ധപ്പെട്ട പണമാണോ എന്നാകും ക്രൈംബ്രാഞ്ച് അന്വേഷിക്കുക.

വീണയുടെ റെഡ് ബുക്കില് രേഖപ്പെടുത്തിയ ഇടപാടുകള് റിയാസുമായി ബന്ധപ്പെട്ട പണമാണെന്നാണ് ഇഡി പറയുന്നത്. 20.5 കോടി രൂപ അനധികൃതമായി കൈകാര്യം ചെയ്തുവെന്നാണ് ഇഡിയുടെ ആക്ഷേപം. അനധികൃത പണം വിദേശത്തേക്ക് അയയ്ക്കാന് റിയാസ് നേരിട്ട് നിര്‌ദേശം നല്കിയെന്ന മൊഴികളുമുണ്ട്. കള്ളപ്പണം വെളുപ്പിക്കല് നിരോധന നിയമത്തിന്റെ പരിധിയില് ഇത് വരുന്നതാണെന്നും തെളിവായി വീണയുടെ കുറിപ്പുകളുണ്ടെന്നും ഇഡി പറയുന്നു.റിയാസ് വഴി തനിക്ക് ലഭിച്ച 1.2 കോടി രൂപ 2024-2025 ല് ഹവാലയായി ദുബായിലേക്ക് കടത്തിയെന്നാണ് റിയാസിന്റെ സുഹൃത്ത് വാരിസ് ഇഡിക്ക് നല്കിയ മൊഴി. വാരിസിന്റെ വാട്‌സാപ് ചാറ്റുകള്, ചിത്രരങ്ങള്, രേഖകള് എന്നിവയാകും ഹവാലയില് അന്വേഷിക്കുക.

---------------

Hindusthan Samachar / Sreejith S


Latest News