2000 രൂപയില് അധികമുള്ള ടിക്കറ്റ് യുപിഐ വഴി ബുക്ക് ചെയ്താലും യാത്രക്കാര്ക്ക് അധിക ബാധ്യതയില്ല; വ്യക്തത വരുത്തി റെയില്വേ
New delhi, 23 സെപ്റ്റംബര്‍ (H.S.) യുപിഎ ഇടപാടുകള്‍ക്ക് ചാര്‍ജ് ഏര്‍പ്പെടുത്തുന്നത് യാത്രക്കാരെ ബാധിക്കില്ലെന്ന് അറിയിച്ച് ഇന്ത്യന്‍ റയില്‍വേ. 2026 ഒക്ടോബര്‍ 15 മുതല്‍ യുപിഐ വഴി നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ക്ക് പുതിയ മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്
Railway


New delhi, 23 സെപ്റ്റംബര്‍ (H.S.)

യുപിഎ ഇടപാടുകള്‍ക്ക് ചാര്‍ജ് ഏര്‍പ്പെടുത്തുന്നത് യാത്രക്കാരെ ബാധിക്കില്ലെന്ന് അറിയിച്ച് ഇന്ത്യന്‍ റയില്‍വേ. 2026 ഒക്ടോബര്‍ 15 മുതല്‍ യുപിഐ വഴി നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ക്ക് പുതിയ മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. ഇതുപ്രകാരം വ്യാപാരികള്‍ക്ക് 2,000 രൂപയ്ക്ക് മുകളില്‍ യുപിഐ വഴി നല്‍കുന്ന തുകയ്ക്ക് 0.4 ശതമാനം എംഡിആര്‍ നിരക്ക് നല്‍കേണ്ടിവരും. എന്നാല്‍ ഇത് റയില്‍വേ യാത്രക്കാരെ ഒരു തരത്തിലും ബാധിക്കില്ല.

റെയില്‍വേയിലെ ടിക്കറ്റ് ബുക്കിങ്ങിനെ പ്രത്യേക വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടെലികോം, ഇന്‍ഷുറന്‍സ്, ഇന്ധനം, ഉപയോഗ സേവനങ്ങള്‍ എന്നിവയ്‌ക്കൊപ്പം റെയില്‍വേ ടിക്കറ്റ് ബുക്കിങ്ങിനും പ്രത്യേക ഇളവ് നല്‍കിയിട്ടുണ്ട്. ഇതോടെ 2,000 രൂപയ്ക്ക് മുകളിലുള്ള ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങുകള്‍ക്ക് 0.4 ശതമാനത്തിന് പകരം ഇടപാടൊന്നിന് അഞ്ച് രൂപ എന്ന നിശ്ചിത എംഡിആര്‍ നിരക്ക് മാത്രമേ ബാധകമാകൂ.

എന്നാല്‍, ഈ അഞ്ച് രൂപയുടെ അധിക നിരക്ക് യാത്രക്കാരുടെ തലയില്‍ അടിച്ചേല്‍പ്പിക്കില്ലെന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. പേയ്മെന്റ് പ്രോസസ്സിങ് ചെലവായ എംഡിആര്‍ റെയില്‍വേ അല്ലെങ്കില്‍ ഐ.ആര്‍.സി.ടി.സി (IRCTC) പോലുള്ള മര്‍ച്ചന്റുകളാണ് നല്‍കേണ്ടത്. ഈ നിരക്ക് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. അതായത്, 3,000 രൂപ വിലയുള്ള ടിക്കറ്റ് യുപിഐ വഴി ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാരന്‍ 3,005 രൂപ നല്‍കേണ്ടതില്ല, 3,000 രൂപ തന്നെ നല്‍കിയാല്‍ മതിയാകും. എംഡിആര്‍ തുകയായ അഞ്ചുരൂപ റെയില്‍വേ അല്ലെങ്കില്‍ ഐ.ആര്‍.സി.ടി.സിയാണ് നല്‍കേണ്ടത്.

അതേസമയം, 2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് നിലവിലുള്ളതുപോലെ എംഡിആര്‍ നിരക്കുകള്‍ ബാധകമല്ല. വ്യക്തികള്‍ തമ്മിലുള്ള യുപിഐ പണമിടപാടുകള്‍ തുക എത്രയാണെങ്കിലും സൗജന്യമായി തന്നെ തുടരും. പുതിയ എംഡിആര്‍ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നതുകൊണ്ട് ട്രെയിന്‍ ടിക്കറ്റ് നിരക്കുകളില്‍ വര്‍ധന ഉണ്ടാകില്ലെന്നും അധികൃതര്‍ ഉറപ്പുനല്‍കുന്നുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News