Enter your Email Address to subscribe to our newsletters

Thiruvananthapuram , 24 സെപ്റ്റംബര് (H.S.)
വിഴിഞ്ഞം കോസ്റ്റ് ഗാർഡിൽ മലിനീകരണ നിയന്ത്രണ സെമിനാർ സംഘടിപ്പിച്ചു..
വിഴിഞ്ഞത്തെ തീരസംരക്ഷണസേനാ കേന്ദ്രം സമുദ്ര മലിനീകരണവുമായി ബന്ധപ്പെട്ട് ഏകദിന സെമിനാർ സംഘടിപ്പിച്ചു. വിവിധ ഗവൺമെൻ്റ് ഏജൻസികളും അദാനി പോർട്ടുമായി ചേർന്ന് നടത്തുന്ന രണ്ടു ദിവസത്തെ മേഖലാതല മലിനീകരണ നിയന്ത്രണ അഭ്യാസ പരിപാടിയുടെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (KSDMA) മെമ്പർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ് പരിപാടി ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം തീരസംരക്ഷണ സേനാ കേന്ദ്രം മേധാവി കമാൻഡൻ്റ് സുരേഷ് ആർ. കുറുപ്പ് സ്വാഗതം ആശംസിച്ചു.
സമുദ്ര മലിനീകരണത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും തീരദേശ നിവാസികളിൽ അവബോധം വ്യാപകമാക്കേണ്ടതുണ്ടെന്ന് ഡോ. ശേഖർ എൽ. കുര്യാക്കോസ് നിർദേശിച്ചു. വിവിധ ഏജൻസികളുമായി സഹകരിച്ച് ദുരന്ത നിവാരണ അഥോറി റ്റി കടലിലുണ്ടായ പല പ്രധാന അപകടങ്ങളും വിജയകരമായി കൈകാര്യം ചെയ്തതായി അദ്ദേഹം പറഞ്ഞു. വകുപ്പുകളുടെ ജാഗ്രത, തയ്യാറെടുപ്പ്, സഹകരണം എന്നിവയുടെ ഫലമായാണ് ഇത് സാധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, കേരള മലിനീകരണ നിയന്ത്രണ ബോർഡ്, സി.എം.എഫ്.ആർ.ഐ (CMFRI), കേരള മാരിടൈം ബോർഡ്, തിരുവനന്തപുരം - കൊല്ലം ജില്ലാ ഭരണകൂടങ്ങൾ, ഫിഷറീസ് വകുപ്പ്, കേരള പോലീസ്, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, പെട്രോളിയം ഉൽപ്പന്നങ്ങൾ കൈകാര്യം ചെയ്യുന്ന ഏജൻസികൾ എന്നിവർ രക്ഷാപ്രവർത്തനങ്ങളെക്കുറിച്ചും മലിനീകരണ നിയന്ത്രണ നടപടികളെക്കുറിച്ചും സെമിനാറിൽ പേപ്പറുകൾ അവതരിപ്പിച്ചു.
വിവിധ സർക്കാർ- സർക്കാരിതര സ്ഥാപനങ്ങളിൽ നിന്നുള്ള പങ്കാളികൾക്കിടയിൽ അവബോധവും ഏകോപനവും വർദ്ധിപ്പിക്കുക എന്നതാണ് രണ്ട് ദിവസത്തെ സെമിനാറിൻ്റെയും ദുരന്ത നിവാരണ അഭ്യാസത്തിന്റെയും ലക്ഷ്യം.
കടലിലോ തുറമുഖ പരിധിക്കുള്ളിലോ അപ്രതീക്ഷിതമായി എണ്ണ ചോർച്ചയുണ്ടാ കുന്ന സാഹചര്യങ്ങ ളിൽ തീരദേശങ്ങൾ സംരക്ഷിക്കുന്നതിന് ഏകോപിത പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയാണ് സെമിനാറിന്റെ പ്രധാന ലക്ഷ്യം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR