Enter your Email Address to subscribe to our newsletters

Kottayam, 24 സെപ്റ്റംബര്‍ (H.S.)
സിഎംആര്‍എല്‍ എംഡി എസ്.എന്‍.ശശിധരന്‍ കര്‍ത്തയുടെ ഡയറിയിലെ പേജ് എന്ന അവകാശവാദവുമായി രേഖകള്‍ പുറത്തുവിട്ട് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. രാഷ്ട്രീയ നേതാക്കളുടെ പേരുകളാണ് ഡയറിയിലുള്ളത്. ഇത് കര്‍ത്ത പണം നല്‍കിയവരുടെ ലിസ്റ്റാണ് എന്നാണ് ഷോണ്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരിക്കുന്നത്. പുറത്തുവന്ന പേജില്‍ മുഖ്യമന്ത്രി വിഡി സീശന്റെ പേരുമുണ്ട്.,
എസ്എഫ്ഐഒ കുറ്റപത്രത്തില്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ഒന്നാണിതെന്നാണ് ഷോണ്‍ അവകാശപ്പെടുന്നത്. മുഖ്യമന്ത്രി വി.ഡി.സതീശന്‍, പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, പി.രാജീവ് എന്നിവരടക്കമുള്ളവരുടെ പ്രമുഖരുടെ പേരുകള്‍ ഷോണ്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്ത രേഖയിലുണ്ട്.
മുഖ്യമന്ത്രി വി.ഡി.സതീശന് 5 ലക്ഷം രൂപ നല്‍കിയതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, ഇബ്രാഹിം കുഞ്ഞ്, ഗണേഷ് കുമാര്‍, ഹൈബി ഈഡന്‍, ബെന്നി, കെ.മുരളീധരന്‍, പാലോട് രവി, ടി.എം.ജേക്കബ്, അന്‍വര്‍ സാദത്ത്, ജോണി നെല്ലൂര്‍, കെ.ആര്‍.ഗൗരിയമ്മ, ഷിബു ബേബി ജോണ്‍, പിണറായി വിജയന്‍, 'വി.എസ്.അച്യു', എളമരം കരീം, പന്ന്യന്‍ രവീന്ദ്രന്‍, സി.കെ.ചന്ദ്രപ്പന്‍, എസ്.ശര്‍മ, എം.വി.ഗോവിന്ദന്‍, പി.രാജീവ് തുടങ്ങിയ പേരുകളും ഡയറിയിലുണ്ട്. .
ഇ.ഡി കൊടുത്ത ശുപാര്‍ശയില്‍ അന്വേഷണം നടത്താന്‍ പൊലീസ് മേധാവിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത് നിയമവിരുദ്ധമായ നടപടിയാണെന്ന് ഷോണ്‍ ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിഷയത്തില്‍ ആഭ്യന്തരമന്ത്രിക്കെതിരെയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഏതു തരത്തിലുള്ള അന്വേഷണം വേണമെന്ന് കുറ്റാരോപിതന്‍ തന്നെ നിര്‍ദേശിക്കുകയാണ്. ഇപ്പോഴത്തെ മുഖ്യമന്ത്രി വി.ഡി.സതീശനും കമ്പനിയില്‍നിന്നു പണം വാങ്ങിയിട്ടുണ്ട്. ഇ.ഡി കത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് വിടാതെ പ്രാഥമിക അന്വേഷണം നടത്തുന്നത് കൂട്ടുകച്ചവടത്തിന്റെ ഭാഗമായാണ്. പിണറായിയും സതീശനും രണ്ടല്ല ഒന്നാണെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. വിജിലന്‍സ് അന്വേഷണം വന്നാല്‍ ഡയറിയില്‍ ഉള്‍പ്പെട്ട മന്ത്രിമാര്‍ രാജിവയ്ക്കേണ്ടിവരും എന്നതു കൊണ്ടാണ് കേസ് ഒതുക്കാന്‍ ശ്രമിക്കുന്നതെന്നും ഷോണ്‍ പറഞ്ഞു.
കേരളത്തിന്റെ തീരവും കരിമണലും കൊള്ളയടിക്കാന്‍ ഇരുകൂട്ടരും ഒത്താശ ചെയ്തതിന്റെ പണമാണ് കൈപ്പറ്റിയിരിക്കുന്നത്. ഇപ്പോഴത്തെ മുഖ്യമന്ത്രിയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതോടെ എസ്ഐടി രൂപീകരണം അപ്രസക്തമായിരിക്കുകയാണ്. കേസ് സിബിഐക്കു വിടണമെന്നും ഷോണ്‍ ആവശ്യപ്പെട്ടു.
ഇഡി ശുപാര്‍ശ പ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, വീണ, മുഹമ്മദ് റിയാസ്, റിയാസിന്റെ സുഹൃത്തുക്കള്‍ എ്ന്നിവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ കേരള പോലീസ് എസ്‌ഐടി രൂപീതകരിച്ചിട്ടുണ്ട്. കതള്ളപ്പണ ഇടപാട്, ഹവാല അചക്കമുള്ള ആരോപണങ്ങളാണ് ഇഡി റിപ്പോര്‍ട്ടിലുള്ളത്.
---------------
Hindusthan Samachar / Sreejith S