അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഉpop ൾപ്പെടെ ആരോഗ്യമേഖല നേരിടുന്ന ഗുരുതര പ്രതിസന്ധികളുടെ uthLarave
Kerala, 03 സെപ്റ്റംബര്‍ (H.S.) I KERALA STATE HUMAN RIGHTS COMMISSION e-mail : hrckeralatvm@gmail.com, Phone No. 0471-2307490. ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ഡോ. എസ് എസ് ലാലിനെ സ്പഷ്യൽ റാപ്പോട്ടറായി നിയോഗിക്കണം: മനുഷ്യാവകാശ കമ്മീഷൻ തി
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഉpop ൾപ്പെടെ  ആരോഗ്യമേഖല നേരിടുന്ന ഗുരുതര പ്രതിസന്ധികളുടെ uthLarave


Kerala, 03 സെപ്റ്റംബര്‍ (H.S.) I

KERALA STATE HUMAN RIGHTS COMMISSION

e-mail : hrckeralatvm@gmail.com, Phone No. 0471-2307490.

ആരോഗ്യമേഖലയിലെ

പ്രശ്നങ്ങൾ പഠിക്കാൻ

ഡോ. എസ് എസ് ലാലിനെ

സ്പഷ്യൽ റാപ്പോട്ടറായി നിയോഗിക്കണം:

മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: സർക്കാർ ആരോഗ്യമേഖലയിൽ നിലനിൽക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾ പഠിച്ച് പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിനായി പൊതുജനാരോഗ്യ വിദഗ്ദ്ധനായ ഡോ എസ് എസ് ലാലിനെ സ്പെഷ്യൽ റാപ്പോട്ടർ കം സ്പഷ്യൽ മോണിറ്ററായി നിയോഗിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് സർക്കാരിന് നിർദ്ദേശം നൽകി.

ലോകാരോഗ്യ സംഘടനയിൽ കൺസൾട്ടന്റായി പ്രവർത്തിച്ച് രാജ്യാന്തരതലത്തിൽ അംഗീകാരം നേടിയ ഡോ ലാലിന് സംസ്ഥാനത്തെ ആരോഗ്യമേഖല നേരിടുന്ന വിവിധ തരം പ്രതിസന്ധികൾ ദീർഘവീക്ഷണത്തോടെ പഠിച്ച് ഉപദേശ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കഴിയുമെന്ന് കമ്മീഷൻ പ്രത്യാശിച്ചു.

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഉൾപ്പെടെ

ആരോഗ്യമേഖല നേരിടുന്ന ഗുരുതര പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സ്വകാര്യ ആരോഗ്യ മേഖലയിൽ ആഗോള ഭീമൻമാർ കോടികൾ നിക്ഷേപിക്കുന്ന സാഹചര്യത്തിൽ സാധാരണക്കാർ മാത്രമല്ല മധ്യവർഗത്തിലെ അടിസ്ഥാന വിഭാഗവും സർക്കാർ ആരോഗ്യ മേഖലയെ ആശ്രയിക്കുന്ന കാലം വിദൂരമല്ലെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. ഇൻഷ്വറൻസ് ഇല്ലെങ്കിൽ സ്വകാര്യ ചികിത്സാ കേന്ദ്രങ്ങളിൽ ചികിത്സയില്ലാതാവുന്ന കാലം വന്നുചേരാം . ഏകദേശം ഒരു ബില്യൺ യു എസ് ഡോളർ സംസ്ഥാനത്തെ സ്വകാര്യ ആരോഗ്യ മേഖലയിൽ ആഗോള സ്ഥാപനങ്ങൾ മുടക്കിയിട്ടുണ്ടെന്ന് മാധ്യമങ്ങളിൽ നിന്നും മനസിലാക്കുന്നതായി ഉത്തരവിൽ പറഞ്ഞു.

സംസ്ഥാനാടിസ്ഥാനത്തിലുള്ള വിവിധ ഏജൻസികളും ഉദ്യോഗസ്ഥരുമായി ഡോ. ലാൽ ചർച്ച നടത്തി വിഷയങ്ങൾ ആഴത്തിൽ പഠിച്ച്

നിരീക്ഷണങ്ങളും വിലയിരുത്തലും നിർദ്ദേശങ്ങളും അടങ്ങുന്ന ഇടക്കാല റിപ്പോർട്ട് പരമാവധി രണ്ടു മാസത്തിനകം കമ്മീഷന് സമർപ്പിക്കണം. തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. അൽതാഫിന്റെ സേവനം ഡോ. ലാലിന് സ്വീകരിക്കാം. മറ്റൊരു വിദഗ്ദ്ധനെ ഡോ.ലാലിന്റെ നിർദ്ദേശം പരിഗണിച്ച് എൻ എച്ച് എം ഡയറക്ടർ നൽകണം. സ്പഷ്യൽ മോണിറ്റർക്ക് ആവശ്യമുള്ള സൗകര്യങ്ങൾ സർക്കാർ നൽകണം. ആരോഗ്യ വ്ദഗദ്ധരായ ഡോ രാമൻകുട്ടി, ഡോ. ബി ഇക്ബാൽ, ഡോ. എം ഐ ജുനൈദ് റഹ്മാൻ എന്നിവരുടെ നിർദ്ദേശങ്ങളും റാപ്പോട്ടർ സ്വീകരിക്കണം. മികച്ച ചികിത്സ ഭരണഘടനാദത്തമായ അവകാശമാണെന്നിരിക്കെ ആരോഗ്യമേഖലയിൽ ഒരു പുതിയ കേരള മോഡൽ എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തേണ്ടതെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിലെ മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ശ്രമങ്ങളുടെ ഭാഗമായി മുൻ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിനെ കമ്മീഷൻ സ്പഷ്യൽ റാപ്പോട്ടറായി അടുത്തകാലത്ത് നിയമിച്ചിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News