മെസിയെ കേരളത്തിലെത്തിക്കാമെന്നു കാട്ടി കോടികള് വിദേശത്തേക്കു കടത്തിയതുള്പ്പെടെയുള്ള തട്ടിപ്പ് അന്വേഷിക്കാന് ആഭ്യന്തര വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു.
Thiruvananthapuram, 03 സെപ്റ്റംബര് (H.S.) അര്ജൻ്റീനിയന് ഫുട്ബോള് ഇതിഹാസം ലയണല് മെസിയെ കേരളത്തിലെത്തിക്കാമെന്നു കാട്ടി കോടികള് വിദേശത്തേക്കു കടത്തിയതുള്പ്പെടെയുള്ള തട്ടിപ്പ് അന്വേഷിക്കാന് ആഭ്യന്തര വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു. ക്ര
Rameesh chennithala


Thiruvananthapuram, 03 സെപ്റ്റംബര് (H.S.)

അര്ജൻ്റീനിയന് ഫുട്ബോള് ഇതിഹാസം ലയണല് മെസിയെ കേരളത്തിലെത്തിക്കാമെന്നു കാട്ടി കോടികള് വിദേശത്തേക്കു കടത്തിയതുള്പ്പെടെയുള്ള തട്ടിപ്പ് അന്വേഷിക്കാന് ആഭ്യന്തര വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയൻ്റെ നേതൃത്വത്തിലുള്ള സംഘം ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളെ അറിയിച്ചു. സംഘത്തില് ഒരു എസ്പിയും ഒരു ഡിവൈഎസ്പിയുമിണ്ടാകുമെന്നും ഇതു സംബന്ധിച്ച ഉത്തരവ് ഇന്നു പുറത്തിറക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ഇക്കാര്യത്തില് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഒരു കത്ത് ആഭ്യന്തര വകുപ്പിനു നല്കിയിരുന്നു. ഈ കത്ത് ഡയറക്ടര് ജനറല് ഓഫ് പ്രോസിക്യൂഷനു നനല്കി നിയമോപദേശം തേടിയിരുന്നു. ഇക്കാര്യത്തില് അന്വേഷണമാകാമെന്ന ഡിജിപിയുടെ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിനു നല്കിയ വിശദമായ കുറിപ്പും നിയമോപദേശവും പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറും. എത്രയും വേഗം റിപ്പോര്ട്ടു നല്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

ടെണ്ടറില്ലാതെ സ്പോണ്സറെ കണ്ടെത്തിയതും നടപടിക്രമങ്ങളെല്ലാം ലംഘിച്ചു നടത്തിയ ഇടപാടുകളും ഉള്പ്പെടെയുള്ള മുഴുവന് കാര്യങ്ങളിലും വിശദമായ അന്വേഷണമുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ഓപ്പറേഷന് തൂഫാൻ്റെ ഭാഗമായി പ്രവര്ത്തിക്കുന്ന പൊലീസുകാര്ക്കെതിരെ അക്രമം നടത്തുന്നവര് ആരായാലും അവര്ക്കെതിരെ കര്ശന നടപടിയുണ്ടാകും. ഓപ്പറേഷന് തൂഫാന് ഈ നാടിൻ്റെ ആവശ്യമാണ്, തലമുറകളെ രക്ഷിക്കാനാണ്.

പൊലീസുകാര് അവരുടെ ഡ്യൂട്ടി നിര്വഹിക്കുമ്പോള് അവരെ ആക്രമിക്കുന്ന നിരവധി സംഭവങ്ങള് ശ്രദ്ധയില്പ്പെട്ടിട്ടുണ്ട്. പൊലീസുകാര് മയക്കുമരുന്നു കച്ചവടക്കാരെ പിടിക്കുമ്പോള് അവരെ ആക്രമിക്കുന്നത് ഒരിക്കലും അംഗീകരിക്കില്ല. അതിനാരു മുന്നോട്ടു വന്നാലും കര്ശനമായ നിയമനടപടി ഉണ്ടാകുമെന്നതില് ഒരു സംശയവുമില്ല. പൊലീസുകാര് രാവും പകലും ഈ മയക്കുമരുന്നു വേട്ട നടത്തിക്കൊണ്ടിരിക്കുകയാണ്. പല സ്ഥലങ്ങളിലും മയക്കുമരുന്നു മാഫിയ ആളുകളെ വിട്ട് അവരെ മര്ദിക്കുന്നുണ്ട്. പലയിടത്തും വണ്ടികയറ്റി കൊല്ലാന് ശ്രമിക്കുന്നുണ്ട്. ഇതിനെല്ലാം എതിരെ കര്ശന നടപടിയുണ്ടാകും.

പൊലീസിനെ ആക്രമിക്കുന്ന എസ്എഫ്ഐയുടെ സമരമുറയെ ആഭ്യന്തരമന്ത്രി അപലപിച്ചു. എസ്എഫ്ഐ എന്തിനാണ് സമരം നടത്തുന്നത്. എസിപിയുടെ കഴുത്തിനു കുത്തിപ്പിടിക്കുക, പൊലീസുകാരെ മര്ദ്ദിക്കുക, അവരുടെ കയ്യിലിരിക്കുന്ന ഷീല്ഡ് എടുത്ത് അവരെ തന്നെ അടിക്കുക... പൊലീസ് വളരെ സംയമനം പാലിച്ചില്ലെങ്കില് ഇന്നലെ സെക്രട്ടേറിയറ്റിനു മുന്നില് എന്താണ് സംഭവിക്കുകയെന്നും ചെന്നിത്തല ചോദിച്ചു.

ഒരു എസിപിയുടെ കഴുത്തിനു പിടിച്ച് കൊല്ലാന് ശ്രമിക്കുന്നതെന്തിനാണെന്ന് മനസിലാകുന്നില്ല. എസ്എഫ്ഐ രണ്ടു ദിവസമായി നടത്തിയ സമരം എന്തിനാണെന്ന് മനസിലാകുന്നില്ല. ദയവായി പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച് പ്രശ്നങ്ങളുണ്ടാക്കരുത്. പൊലീസ് ആരെയും അക്രമിക്കില്ല. അവര് നിയമപാലകരാണ്.

കുന്നംകുളം കസ്റ്റഡി മര്ദ്ദനക്കേസില് ഒരു എസ്ഐയെയും മൂന്നു പൊലീസുകാരെയും ഒരു വര്ഷം മുന്പ് സസ്പെന്ഡു ചെയ്തതാണ്. ഈ സര്ക്കാര് വന്നപ്പോള് കസ്റ്റഡി മര്ദനമേറ്റ സുജിത് തനിക്ക് പരാതി നല്കിയിരുന്നു. കത്ത് ഉടന് ഡിജിപിക്കു കൈമാറി. ഡിജിപി ആ കത്ത് ഉത്തര മേഖല ഐജി പുട്ട വിമലാദിത്യക്ക് കൈമാറി. ഇപ്പോള് ഐജി അത് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഒരു കേസില് രണ്ടു തവണ ശിക്ഷിക്കുക എന്നതിൻ്റെ നിയമ പരമായ വശം പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യത്തില് എന്തു ചെയ്യാന് കഴിയുമെന്ന് ഐജിയുടെ റിപ്പോര്ട്ട് ലഭിച്ച ശേഷം തീരുമാനിക്കും. കോണ്ഗ്രസും സര്ക്കാരും ഇപ്പോഴും സുജിതിനൊപ്പമാണ്. പക്ഷേ ആഭ്യന്തരമന്ത്രി എന്ന നിലയില് നിയമപരമായി ചെയ്യാന് കഴിയുന്നതു മാത്രമേ ചെയ്യാന് കഴിയൂ.

കാസര്കോട് എംഡിഎംഎ കേസില് മുഖ്യമന്ത്രിയോടൊത്ത് ഫോട്ടോയെടുത്ത പ്രതിയെ ഉള്പ്പെടെ മുഴുവന് പേരെയും ജയിലിടച്ചു. അവരുടെ ഫോണ് വിശദമായി പരിശോധിച്ചു. അതില് നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില് ഗ്വാളിയറില് നിന്ന് ഗുജറാത്തിയായ ഒരു യുവതിയെ അറസ്റ്റു ചെയ്തു. യുവതിക്കൊപ്പമുണ്ടായിരുന്ന ഒരു വിഷ്ണു മോഹന് പൊലീസിനെ കബളിപ്പിച്ചു കടന്നു കളഞ്ഞു. അയാളെ ഇന്നലെ പിടികൂടിയിട്ടുണ്ട്. മുഖ്യമന്ത്രിക്കൊപ്പം ഫോട്ടോയെടുത്ത ആളുടെ ഫോണില് നിന്നാണ് ഇതെല്ലാം ലഭിച്ചത്. ഇനിയും വിവരങ്ങള് കിട്ടാനുണ്ട്. ഇത് പരസ്യമായി പറഞ്ഞാല് പ്രതികള്ക്ക് ഗുണകരമാകും. മയക്കുമരുന്നു കേസില് പെടുന്നവര്ക്ക് രാഷ്ട്രീയ സംരക്ഷമമുണ്ടാകില്ല. പ്രതികളുടെ രാഷ്ട്രീയം നോക്കുന്ന പ്രശ്നമില്ല. കുറ്റക്കാര്ക്കെതിരെ കര്ശന നടപടിയുണ്ടാകുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News