വിദ്യാർത്ഥി സമരത്തെ അടിച്ചമർത്താൻ കേരളം അനുവദിക്കില്ല:
Kerala, 03 സെപ്റ്റംബര്‍ (H.S.) പത്രകുറിപ്പ് 03.09.2026 * *ബിനോയ് വിശ്വം* വിദ്യാഭ്യാസരംഗത്തെ വർഗീയവൽക്കരണത്തിനെതിരെ ഉയർന്നുവരുന്ന വിദ്യാർത്ഥി സമരത്തെ ചോരയിൽ മുക്കിക്കൊല്ലാൻ ഉള്ള നീക്കം കേരളം അനുവദിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വ
Binoy Vishwam


Kerala, 03 സെപ്റ്റംബര്‍ (H.S.)

പത്രകുറിപ്പ്

03.09.2026

*

*ബിനോയ് വിശ്വം*

വിദ്യാഭ്യാസരംഗത്തെ വർഗീയവൽക്കരണത്തിനെതിരെ ഉയർന്നുവരുന്ന വിദ്യാർത്ഥി സമരത്തെ ചോരയിൽ മുക്കിക്കൊല്ലാൻ ഉള്ള നീക്കം കേരളം അനുവദിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവിച്ചു. പെൺകുട്ടികളടക്കമുള്ള എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ നടന്ന ക്രൂരമായ പോലീസ് മർദ്ദനത്തെ അപലപിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു.

വിദ്യാഭ്യാസരംഗത്തെയും നാടിനെയും ബാധിക്കുന്ന വിഷയങ്ങളിലെല്ലാം സമരരംഗത്തിറങ്ങിയ പാരമ്പര്യമാണ് കേരളത്തിലെ വിദ്യാർത്ഥിപ്രസ്ഥാനത്തിനുള്ളത്. കൊടിയ മർദ്ദനങ്ങളും ത്യാഗങ്ങളും അതിന് പുത്തരിയല്ല.RSS-ബി.ജെ പി യൂണിയൻ സർക്കാരിൻ്റെ വിദ്യാഭ്യാസവർഗ്ഗീയവത്ക്കരണ അജണ്ടകളോട് സമരസപ്പെട്ട് നീങ്ങാനാണ് യു.ഡി എഫ് സർക്കാർ തെരുവിൽ വിദ്യാർത്ഥികളുടെ ചോര ഒഴുക്കുന്നത്.

ദേശീയ പ്രസ്ഥാനത്തിന്റെ കാലത്ത് തന്നെ വന്ദേമാതരത്തിന്റെ മതേതര വിരുദ്ധമായ ഉള്ളടക്കത്തെപ്പറ്റി ചർച്ചകൾ ഉണ്ടായിട്ടുണ്ട്.അതുകൊണ്ടുതന്നെയാണ് തർക്കവിഷയമായ ചരണങ്ങൾ ദേശീയഗീതമായി അംഗീകരിക്കേണ്ടതില്ല എന്ന നിലപാട് ഗാന്ധിയും നെഹ്റുവും അടങ്ങുന്ന ദേശീയ നേതാക്കൾ കൈക്കൊണ്ടത്. രാജ്യത്ത് അധികാരത്തിൽ വന്ന ഹിന്ദുത്വ ശക്തികൾ ആഭ്യന്തര ശത്രുക്കളായി കണക്കാക്കുന്ന മതന്യൂനപക്ഷങ്ങളെ അരികുവത്ക്കരിക്കാനും അപരവത്ക്കരിക്കാനും

വേണ്ടിയാണ് വന്ദേമാതരം പൂർണ്ണമായി ആലപിക്കണമെന്ന പുതിയ ചട്ടവുമായി വരുന്നത്. എല്ലാ ജനാധിപത്യ മതേതര ശക്തികളും ഒരുമിച്ച് പ്രതിരോധിക്കേണ്ടതാണ് ഈ നീക്കം.

എന്നാൽ കേന്ദ്ര സർക്കാരിൻ്റെ മുമ്പിൽ നല്ല പിള്ള ചമയാൻ ദേശീയ പ്രസ്ഥാനത്തിൻ്റെ മഹനീയ പാരമ്പര്യം അടിയറ വെച്ച വി.ഡി. സതീശൻ സർക്കാർ വിദ്യാർത്ഥികളുടെ ചോര കൊണ്ടാണ് യൂണിയൻ സർക്കാരിനോടുള്ള കൂറ് തെളിയിക്കുന്നത്-

ബിനോയ് വിശ്വം പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News