സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടക്കേണ്ടി വരരുത്; വി.സിമാർക്ക് കത്തയച്ച് ഉന്നത വിദ്യാഭ്യാസ കൗൺസിൽ
Fc.aun
സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടക്കേണ്ടി വരരുത്; വി.സിമാർക്ക് കത്തയച്ച് ഉന്നത വിദ്യാഭ്യാസ കൗൺസിൽ


Kerala, 03 സെപ്റ്റംബര്‍ (H.S)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ. ഇതുസംബന്ധിച്ച് സർവ്വകലാശാലാ വൈസ്ചാൻസലർമാർക്ക് കൗൺസിൽ വൈസ് ചെയർമാൻ ഡോ.അച്യുത് ശങ്കർ കത്തയച്ചു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ വിദ്യാർത്ഥി സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് പരീക്ഷാ ഫീസുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകളും ചർച്ചയായത്.

സപ്ലിമെന്ററി പരീക്ഷാ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിക്ക് കുറഞ്ഞത് ഒരു ദിവസം മുമ്പെങ്കിലും ഒരു പ്രത്യേക പേപ്പറിന്റെ പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിൽ, വിദ്യാർത്ഥികൾക്ക് ഫീസ് അടയ്ക്കാതെ തന്നെ സപ്ലിമെന്ററി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ അനുമതി നൽകണം എന്നതാണ് പ്രധാന നിർദ്ദേശം.ഇതുവഴി പരീക്ഷ നഷ്ടപ്പെടാതിരിക്കാൻ മുൻകരുതൽ എന്ന നിലയിൽ വിദ്യാർത്ഥികൾ വീണ്ടും ഫീസ് അടച്ച് ബുദ്ധിമുട്ടുന്നത് ഇതുവഴി ഒഴിവാക്കാൻ സാധിക്കും.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ നൽകിയ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ.അച്യുത് ശങ്കർ സർവ്വകലാശാലാ വൈസ്ചാൻസലർമാർക്ക് കത്ത് നൽകിയിരിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News