Enter your Email Address to subscribe to our newsletters

കോഴിക്കോട്, സെപ്റ്റംബർ 3 (മണിക്കൂർ).
ലഹരി വ്യാപരത്തിന് പിന്നിലെ കള്ളപ്പണ ഇടപാട് തേടി ഇഡി. സംസ്ഥആന വ്യാപകമായി നാലിടങ്ങളില് ഇഡി പരിശോധന പുരോഗമിക്കുകയാണ്. ഓപ്പറേഷന് തൂഫാന്റെ പരിശോധനയുടെ ഭാഗമായി പിടികൂടി ലഹരി ഇടപാടുകള്ക്ക് പിന്നിലെ കള്ളപ്പണ ഇടപാടുകളാണ് കേ്ന്ദ്ര് ഏജന്സി പരിഷോധിക്കുന്നത്.
പെരുമ്പാവൂരില് 18 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തില് കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന വിവരത്തെ തുടര്ന്നാണ് റെയ്ഡുകള് നടക്കുന്നത്. പൊലീസ് രജിസ്റ്റര് ചെയ്ത എഫ്. ഐ. ആറിന്റെ അടിസ്ഥാനത്തില് ഇ.
പെരുമ്പാവൂരില് നിന്ന് 18 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് പത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്കൂട്ടറില് കടത്താന് ശ്രമിച്ച ഒരു കിലോ കഞ്ചാവുമായി ആയുഷ്, ഇയാളുടെ പെണ്സുഹൃത്ത് എന്നിവരാണ് കേസില് ആദ്യം അറസ്റ്റിലായത്. തുടര്ന്ന് ഇവര് വാടകയ്ക്ക് താമസിച്ചിരുന്ന പെരുമ്പാവൂരിലെ ഫ്ലാറ്റില് നടത്തിയ വിശദമായ പരിശോധനയിലാണ് ബാക്കി 17 കിലോ കഞ്ചാവ് കൂടി കണ്ടെടുത്തത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയാണിത്.
തായ്ലന്ഡിലെ ഒരു പ്രധാന ഏജന്റ് വഴിയാണ് പ്രതികള് നിരന്തരമായി കഞ്ചാവ് ഇറക്കുമതി ചെയ്തിരുന്നത്. ഈ ലഹരിക്കടത്തിലൂടെ ലഭിച്ച പണം എവിടെയാണ് നിക്ഷേപിച്ചതെന്നും, ഇതിന് പിന്നില് കള്ളപ്പണ ഇടപാടുകള് നടന്നിട്ടുണ്ടോയെന്നുമാണ് ഇ. ഡി പ്രധാനമായും അന്വേഷിക്കുന്നത്. സമീപകാലത്ത് ഒരു എന്. ഡി.
കേസിലെ പ്രധാന പ്രതികളുടെ വീടുകള് കേന്ദ്രീകരിച്ചാണ് കോഴിക്കോട്ടും പാലക്കാട്ടും ഇ. ഡി റെയ്ഡ് പുരോഗമിക്കുന്നത്. ആയുഷിന് പുറമെ കോഴിക്കോട് സ്വദേശികളായ ഫായിസ്, ജഗത്, ഒറ്റപ്പാലം സ്വദേശികളായ ഹരികൃഷ്ണന്, അബു താഹിര്, സഞ്ജയ് തുടങ്ങിയവരെയും പൊലീസ് പിടികൂടിയിരുന്നു. ആഡംബര ജീവിതം നയിക്കുന്നതിന് വേണ്ടിയാണ് പ്രതികള് ലഹരിവില്പ്പനയിലേക്ക് തിരിഞ്ഞതെന്നാണ് പൊലീസ് കണ്ടെത്തല്. വിദേശത്ത് നിന്ന് വന്തോതില് ലഹരിമരുന്ന് എത്തിക്കുന്ന വലിയൊരു ശൃംഖല തന്നെ ഇതിന് പിന്നിലുണ്ടെന്നാണ് അന്വേഷണ ഏജന്സികള് സംശയിക്കുന്നത്. വരും ദിവസങ്ങളില് കൂടുതല് പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ഇ.
സംസ്ഥാനത്ത് വര്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിനായി പൊലീസ് ആവിഷ്കരിച്ച പ്രത്യേക പദ്ധതിയാണ് ഓപ്പറേഷന് തൂഫാന്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ കര്ശന പരിശോധനകളാണ് നടന്നുവരുന്നത്. ഇതിനിടെയാണ് പെരുമ്പാവൂരില് നിന്ന് കോടികള് വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. സാധാരണ കഞ്ചാവിനേക്കാള് വീര്യം കൂടിയതും വിലയേറിയതുമാണ് ഹൈബ്രിഡ് കഞ്ചാവ്.
--------
Hindusthan Samachar / Sreejith S