സതീശന് സര്ക്കാര് വന്നിട്ടും നീതി ലഭിച്ചില്ല; തുറന്ന കത്തുമായി പോലീസ് സ്റ്റേഷനില് മര്ദ്ദനത്തിന് ഇരയായ യൂത്ത് കോണ്ഗ്രസ് നേതാവ്
തൃശൂർ, സെപ്റ്റംബർ 3 (മണിക്കൂർ). കോണ്ഗ്രസ് സര്ക്കാര് വന്നിട്ടും പോലീസ് സ്റ്റേഷനില് ക്രൂരമര്ദ്ദനമേറ്റതില് നീതി ലഭിച്ചില്ലെന്ന് യൂത്ത് കോണ്ഗ്രസ് നേതാവിന്റെ വിമര്ശനം. 2023 ഏപ്രില് അഞ്ചിന് കുന്നകുളം പോലീസ് സ്റ്റേഷനില് വച്ച് ക്രൂരമര്ദ്ദനത്തിന് ഇരയായ യൂ
sujith


തൃശൂർ, സെപ്റ്റംബർ 3 (മണിക്കൂർ).

കോണ്ഗ്രസ് സര്ക്കാര് വന്നിട്ടും പോലീസ് സ്റ്റേഷനില് ക്രൂരമര്ദ്ദനമേറ്റതില് നീതി ലഭിച്ചില്ലെന്ന് യൂത്ത് കോണ്ഗ്രസ് നേതാവിന്റെ വിമര്ശനം.

2023 ഏപ്രില് അഞ്ചിന് കുന്നകുളം പോലീസ് സ്റ്റേഷനില് വച്ച് ക്രൂരമര്ദ്ദനത്തിന് ഇരയായ യൂത്ത് കോണ്ഗ്രസ് ചൊവ്വന്നൂര് മണ്ഡലം പ്രസിഡന്റ് വി. എസ്. സുജിത്താണ് വിമര്ശനം തുറന്ന കത്തായി ഉന്നയിച്ചിരിക്കുന്നത്.

ഇതോടെ കോണ്ഗ്രസ് നേതാക്കള് എല്ലാവരും സുജിത്തിനെ നേരിട്ട് കണ്ട് നീതി ഉറപ്പാക്കും എ്ന വാഗ്ദാനം ചെയ്തിരുന്നു. എന്നാല് കോണ്ഗ്രസ് സര്ക്കാര് അധികാരത്തില് എത്തി 100 ദിവസം പിന്നിട്ടും നീതി ലഭ്യമായില്ലെന്നും മര്ദ്ദിച്ച ഉദ്യോഗസ്ഥര്ക്കെതിരെ നടപടിയില്ലെന്നുമാണ് സുജിത്തിന്റെ വിമര്ശനം. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സേനയില് നിന്നും പുറത്താക്കും എന്നാണ് നേതാക്കള് പറഞ്ഞത്. അത് താനും കുടുംബവും വിശ്വസിച്ചു. പിന്തുണ പ്രഖ്യാപിച്ചവരില് ഒരാള് മുഖ്യമന്ത്രിയായി, മറ്റൊരാള് ആഭ്യന്തരമന്ത്രിയായി, വേറൊരാള് മന്ത്രിയായും കെപിസിസി പ്രസിഡന്റായും തുടരുന്നു.

ഒരു വര്ഷം നീതി കാത്തിരുന്ന എന്നോട് ഇനി എന്താണ് പറയാനുള്ളതെന്നും സജിത്ത് ചോദിക്കുന്നുണ്ട്. ഞങ്ങള് കൂടെയുണ്ട് എന്ന വാക്ക് വീണ്ടും പറയുന്നതിന് മുമ്പ്, ഒരിക്കല് എങ്കിലും പ്രവര്ത്തിച്ച് കാണിക്കൂ എന്ന് ആവശ്യപ്പെട്ടാണ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.

സുജിത്ത് പങ്കവച്ച തുറന്ന കത്ത്

തുറന്ന കത്ത് ..........

ഒരു വര്ഷം .......... എന്നിട്ടും നീതി എവിടെ?

പോലീസ് ലോക്കപ്പില് മര്ദ്ദനത്തിനിരയായ എന്നോട് അന്ന് എന്റെ നേതാക്കള് പറഞ്ഞു.

ഭയപ്പെടേണ്ട .......... ഞങ്ങള് കൂടെയുണ്ട്.

നീതിക്കായി അവസാനം വരെ പൊരുതും .......... നിന്നെ തല്ലിയവരെ പോലീസ് ഡിപ്പാര്മെന്റില് പുറത്താക്കും വരെ പോരാടും ..........

ആ വാക്കുകളില് വിശ്വസിച്ച് ഞാനും കുടുംബവും കാത്തിരുന്നു.

ഇന്ന് ഒരു വര്ഷം കഴിഞ്ഞിരിക്കുന്നു, നമ്മുടെ സര്ക്കാര് വന്നു, പിന്തുണ പ്രഖ്യാപിച്ചവരില് ഒരാള് മുഖ്യമന്ത്രിയായി, മറ്റൊരാള് ആഭ്യന്തരമന്ത്രിയായി, വേറൊരാള് കെ. പി. സി. സി. പ്രസിഡന്റായി തുടരുന്നു

പക്ഷേ ചോദിക്കുകയാണ് -

മര്ദ്ദനത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്ക്കെതിരെ നമ്മുടെ സര്ക്കാര് എന്ത് നടപടി എടുത്തു?

അന്വേഷണം എവിടെയെത്തി?

നടപടി വൈകുന്നതിന് പിന്നില് എന്താണ്?

അന്ന് കൂടെയുണ്ടാകും എന്ന് പറഞ്ഞ നേതാക്കള് ഇന്ന് എവിടെയാണ്?

അധികാരത്തിന്റെ മുന്നില് ഒരു സാധാരണ മനുഷ്യന്റെ നീതിക്ക് ഇത്രയും വിലയാണോ ഉള്ളത്????

ഇത് ഒരു വ്യക്തിയുടെ മാത്രം പോരാട്ടമല്ല.

നാളെ ഏതൊരു സാധാരണക്കാരനും സംഭവിക്കാവുന്ന അനീതിക്കെതിരായ പോരാട്ടമാണ് ..........

വാഗ്ദാനങ്ങള് വേണ്ട.

നടപടി വേണം.

എനിക്ക് രാഷ്ട്രീയ സംരക്ഷണം വേണ്ട.

നീതി വേണം ..........

ഒരു വര്ഷം നീതി കാത്തിരുന്ന എന്നോട് ഇനി എന്താണ് പറയാനുള്ളത്?

ഞങ്ങള് കൂടെയുണ്ട്,

ഒരിക്കല് എങ്കിലും പ്രവര്ത്തിച്ച് കാണിക്കൂ ..........

നീതി വൈകുന്നത് കാക്കിയിട്ട മര്ദ്ദകരെ സംരക്ഷിക്കുന്നതിനു വേണ്ടിയാകരുത് എന്നു മാത്രം ഓര്മിപ്പിച്ച് എന്റെ കത്ത് ചുരുക്കുന്നു.

--------

Hindusthan Samachar / Sreejith S


Latest News