Enter your Email Address to subscribe to our newsletters

KOCHI , 04 സെപ്റ്റംബര് (H.S.)
കേരളത്തില് നടക്കുന്ന അനധികൃത ഖനനങ്ങള് നിയമം മൂലം നിരോധിക്കണമെന്ന് ഭാരതീയ കിസാൻ സംഘ് സംസ്ഥാന സമിതിയുടെ ആവശ്യം..അനധികൃത ഖനനം മൂലം കേരളത്തിൻറെ 590 കിലോമീറ്റർ ദൈർഘ്യമുള്ള തീരദേശം അതിവേഗം കടലെടുക്കുകയാണെന്ന് കിസാൻ സംഘ് വ്യക്തമാക്കി..
സമുദ്രനിരപ്പിലെ ഉയർച്ച തീരദേശത്തെ മണല്ഖനനം മുതലായവ മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളെയും സുരക്ഷയെയും വല്ലാതെ ബാധിക്കുന്നതായി ഭാരതീയ കിസാൻ സംഘം ദേശീയ സമിതി അംഗം ഇ. നാരായണൻകുട്ടി പറഞ്ഞു. ആലുവ അദ്വൈതാശ്രമത്തില് നടന്ന സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം ഖനന മാഫിയയുടെ പിടിയില് അമർന്നിരിക്കുന്നതായി ആശങ്കപ്പെടുകയാണ്. കരിമണല് അടക്കം പലവിധ ആവശ്യങ്ങളുടെ മറവില് അനധികൃതമായി നിരവധി ഖനനമാണ് കേരളത്തിൽ നടക്കുന്നത്.. കേരളത്തില് പ്രവർത്തിക്കുന്ന 5942 കരിങ്കല് ക്വാറികളില് 750 ക്വാറികള്ക്ക് മാത്രമേ ലൈസൻസ് ഉള്ളൂ എന്ന് കേരള വന ഗവേഷണ വകുപ്പിന്റെ പഠനത്തില് പറയുന്നു.
ഇതിനൊക്കെ ഭരണകൂടങ്ങള് കൂട്ടുനില്ക്കുന്നതായി സംശയിക്കണം.
ഈ പശ്ചാത്തലത്തില് തെക്കൻ കേരളത്തില് വരാൻ പോകുന്ന റെയർ എർത്ത് കോറിഡോർ ആശങ്ക ഉണർത്തുകയാണ് .ഇപ്പോള് തന്നെ കരിമണല് ഖനനം തെക്കൻ ജില്ലകളിലെ തീരപ്രദേശത്തെ ജീവിതത്തെ പ്രതിസന്ധിയില് ആക്കിയിട്ടുണ്ട്. ഖനനം മൂലം 1600 കുടുംബങ്ങള് പന്മനഗ്രാമം വിട്ടുപോകേണ്ടി വന്നത് വിസ്മരിച്ചു കൂടാ എന്ന് അദ്ദേഹം വ്യക്തമാക്കി..
ഈ സാഹചര്യത്തില് എല്ലാ അനതികൃത ഖനനങ്ങളും അവസാനിപ്പിച്ചു കൊണ്ടും സംസ്ഥാനത്തിന്റെ പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന എല്ലാത്തരം മനുഷ്യൻ നിർമ്മിത പ്രശ്നങ്ങള്ക്കും പരിഹാരം കണ്ടുകൊണ്ട് പ്രകൃതിദുരന്തങ്ങളുടെ ആഘാതം തടയാൻ നടപടികള് സ്വീകരിച്ച് കേരളത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ പുനസ്ഥാപിക്കണം എന്നും അദ്ദേഹം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന ജനറല് സെക്രട്ടറി അഡ്വക്കേറ്റ് രതീഷ് ഗോപാലൻ, സംസ്ഥാന സംഘടനാ സെക്രട്ടറി പി മുരളീധരൻ ,സംസ്ഥാന വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ നെയ്യാറ്റിൻകര, പി സഹദേവൻ, കെ. സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR