അന്തരിച്ച മുൻ കൗൺസിലറും ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്ന തിരുമല അനിലിന്റെ വീട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സന്ദർശിച്ചു
Thiruvananthapuram , 04 സെപ്റ്റംബര് (H.S.) അന്തരിച്ച മുൻ കൗൺസിലറും ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്ന തിരുമല അനിലിന്റെ വീട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സന്ദർശിച്ചു..സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷും സന്ദർശനത്തിൽ ഒപ്പം
രാജീവ് ചന്ദ്രശേഖർ


Thiruvananthapuram , 04 സെപ്റ്റംബര് (H.S.)

അന്തരിച്ച മുൻ കൗൺസിലറും ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്ന തിരുമല അനിലിന്റെ വീട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സന്ദർശിച്ചു..സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷും സന്ദർശനത്തിൽ ഒപ്പം ഉണ്ടായിരുന്നു..

സ്വർഗ്ഗീയ അനിൽജിയുടെ ഭാര്യയെയും, മക്കളെയും നേരിൽ കണ്ട് സംസാരിച്ച നേതാക്കൾ ഏറെനേരം അവരോടൊപ്പം ചെലവഴിച്ചു.

മക്കളുടെ പഠനകാര്യങ്ങളും, ഭാവിയെക്കുറിച്ചുമെല്ലാം ചോദിച്ചറിഞ്ഞു.

സംസ്ഥാന–ജില്ലാ നേതാക്കളും, കൗൺസിലർമാരും, ഉൾപ്പെടെ നിരവധി നേതാക്കളും, പ്രവർത്തകരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

നേതാവെന്ന നിലയിലുള്ള ഔപചാരിക സന്ദർശനത്തിനപ്പുറം, പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ട കുടുംബത്തിന്റെ വേദനയിൽ ഒപ്പം നിൽക്കുന്ന സ്നേഹത്തിന്റെയും, കരുതലിന്റെയും സന്ദർശനമായിരുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു..

അനിൽജിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുമ്പോൾ, അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പമുണ്ടാകുമെന്ന ഉറപ്പും കൂടിയാണ് ഈ സന്ദർശനമെന്നും അദ്ദേഹം വ്യക്തമാക്കി..

കൂടാതെ ആർഎസ്എസ് മുൻ പ്രചാരകനും, ജില്ലാ സഹശാരീരിക് പ്രമുഖും, ആറ്റുകാൽ നഗർ കാര്യവാഹും, നിലവിൽ വട്ടിയൂർക്കാവ് ഭാഗ് കാര്യവാഹുമായിരുന്ന സ്വർഗീയ നെട്ടയം അഭിലാഷിന്റെ വസതിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ MLAയും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷും സന്ദർശിച്ചു.

അഭിലാഷ് ജിയുടെ ഭാര്യയെയും മകനെയും, സഹോദരനും മുൻ പ്രചാരകനുമായിരുന്ന അരുൺ കുമാർ ജിയെയും കണ്ട് ഏറെ നേരം സംസാരിച്ചു.

മകന്റെ കാര്യങ്ങളും, കുടുംബത്തിന്റെ ക്ഷേമവും അന്വേഷിച്ചറിഞ്ഞ് നേതാക്കൾ.

അഭിലാഷ് ജിയുടെ അകാല വിയോഗം സൃഷ്ടിച്ച വേദനയിൽ കുടുംബത്തോടൊപ്പം ചേർന്നുനിൽക്കാനും, അദ്ദേഹത്തിന്റെ കുടുംബത്തിന് കരുത്തും, സ്നേഹവും നൽകാനും കഴിയുന്ന ഓരോ ഇടപെടലും പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു..

അഭിലാഷ് ജിയുടെ ഓർമ്മകൾ എന്നും നമ്മോടൊപ്പമുണ്ടാകും, കുടുംബത്തോടൊപ്പം, സ്നേഹത്തോടെ ഉണ്ടാകുമെന്നും നേതാക്കൾ വ്യക്തമാക്കി

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News