Enter your Email Address to subscribe to our newsletters

Thiruvanathapuram, 04 സെപ്റ്റംബര്‍ (H.S.)
തിരുവനന്തപുരം:
കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തോട് വിയോജിപ്പുണ്ടെങ്കിൽ അത് അദ്ദേഹത്തോട് വെട്ടിതുറന്ന് പറയാനുള്ള ആർജവമാണ് എം.എ. ബേബി കാണിക്കേണ്ടത്. അതിനുപകരം ആർ.എസ്.എസന് എതിരെ പച്ച നുണകൾ പ്രചരിപ്പിക്കുന്നതും വസ്തുതവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിക്കുന്നതും ഹീനമായ രാഷ്ട്രീയ കാപട്യമാണ്.
കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെ കേരളീയ സമൂഹത്തിൽ ശക്തമായ വിമർശനം ഉയരുമ്പോൾ, അതിനെ നേരിടാൻ കഴിയാതെ ആർ.എസ്.എസനെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ് സി.പി.എം ജനറൽ സെക്രട്ടറി ചെയ്യുന്നത്. ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടുള്ള പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായാണ് ഈ നീക്കത്തെ കാണേണ്ടത്.സ്ത്രീവിരുദ്ധ പരാമർശത്തെക്കുറിച്ച് വ്യക്തമായ നിലപാട് പറയാതെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി വിഷയത്തെ വഴിതിരിച്ചുവിടുന്നത് ശരിയല്ല.
സ്ത്രീകള്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിനെതിരെ കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍ നടത്തിയ പ്രസ്താവന തള്ളി പാളയം ഇമാം വി. പി. സുഹൈബ് മൗലവി. ഇസ്ലാം സ്ത്രീകളുടെ സാമൂഹിക ഇടപെടലുകള്‍ക്കോ പൊതുപങ്കാളിത്തത്തിനോ ഒരു നിലയ്ക്കും എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികള്‍ എന്ന നിലയ്ക്ക് ഇസ്ലാമിക മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടു വേണം സ്ത്രീകളും പുരുഷന്മാരും രംഗപ്രവേശം ചെയ്യേണ്ടത്. ഖുറാനില്‍ ഒരു തരത്തിലുള്ള ലിംഗവിവേചനവും ഇല്ല. പരാമര്‍ശങ്ങളില്‍ പോലും സ്ത്രീ, പുരുഷ തുല്യതയാണ് മുന്നോട്ടുവയ്ക്കുന്നത്. സ്ത്രീകള്‍ പുറത്തിറങ്ങരുത് എന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും വെള്ളിയാഴ്ച നമസ്‌ക്കാരത്തിനിടെ പാളയം ഇമാം പറഞ്ഞു.
അനാവശ്യ നിയന്ത്രണങ്ങള്‍ ആവശ്യമില്ല. ജോലിയിലും പ്രവര്‍ത്തന മേഖലയിലും ഒരു ലിംഗ വിവേചനവും ഇസ്ലാം പറയുന്നില്ല. വേതനത്തിലും സ്ത്രീപുരുഷ തുല്യതയാണ് ഇസ്ലാം പറയുന്നത്. പ്രവാചകന്റെ ഭാര്യ യുദ്ധത്തില്‍ പങ്കാളിയായിട്ടുണ്ടെന്നും ഇസ്ലാമിക ചരിത്രം പരാമര്‍ശിച്ചുകൊണ്ട് പാളയം ഇമാം പറഞ്ഞു.
---------------
Hindusthan Samachar / Sreejith S