നേപ്പാളില് നിന്നും അദ്ഭുത വാര്ത്ത; പ്രളയത്തില് തുരങ്കത്തില് കുടുങ്ങിയ രക്ഷപ്പെടുത്തി രണ്ട് തൊഴിലാളികളെരക്ഷപ്പെടുത്തി
Neppal, 04 സെപ്റ്റംബര്‍ (H.S.) മിന്നല്‍ പ്രളയത്തില്‍ സര്‍വതും തകര്‍ന്നടിഞ്ഞ നേപ്പാളില്‍ ഒരു അദ്ഭുത രക്ഷപ്പെടല്‍. പ്രളയത്തെ തുടര്‍ന്ന് ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തില്‍ കുടുങ്ങിയ രണ്ട് തൊഴിലാളികളെ 10 ദിവസത്തിന് ശേഷം ജീവനോടെ പുറത്തെടുത്തു. ഭക്ഷണവും
neppal


Neppal, 04 സെപ്റ്റംബര്‍ (H.S.)

മിന്നല്‍ പ്രളയത്തില്‍ സര്‍വതും തകര്‍ന്നടിഞ്ഞ നേപ്പാളില്‍ ഒരു അദ്ഭുത രക്ഷപ്പെടല്‍. പ്രളയത്തെ തുടര്‍ന്ന് ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തില്‍ കുടുങ്ങിയ രണ്ട് തൊഴിലാളികളെ 10 ദിവസത്തിന് ശേഷം ജീവനോടെ പുറത്തെടുത്തു. ഭക്ഷണവും വെള്ളവുമില്ലാതെ മരണത്തെ മുഖാമുഖം കണ്ട ദിവസങ്ങള്‍ക്കൊടുവിലാണ് ഇരുവരെയും രക്ഷാപ്രവര്‍ത്തകര്‍ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത്.

മെക്കാനിക്കല്‍ സൂപ്പര്‍വൈസര്‍ കബീര്‍ മഹാര്‍ജന്‍ (45), ഫോര്‍മാന്‍ സഞ്ജയ് ഷാ (30) എന്നിവരാണ് തുരങ്കത്തിനുള്ളില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ത്രിശൂലി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള തുരങ്കത്തില്‍ 170 മീറ്റര്‍ ഉള്ളിലായാണ് ഇവര്‍ കുടുങ്ങിക്കിടന്നിരുന്നത്. ഓഗസ്റ്റ് 26ന് റസുവയിലെ ഭോട്ടെകോഷി നദിയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്നാണ് തുരങ്കം അടഞ്ഞത്.

മണ്ണും ചെളിയും നിറഞ്ഞ് അടഞ്ഞ തുരങ്ക പ്രദേശത്ത് നടത്തിയ തെരച്ചിലിനിടെ ഉള്ളില്‍ നിന്ന് നേരിയ ശബ്ദം കേട്ടതാണ് നിര്‍ണായകമായത്. തുടര്‍ന്ന് മണ്ണുമാറ്റി നടത്തിയ അതിതീവ്ര ശ്രമങ്ങള്‍ക്കൊടുവിലാണ് ഇരുവരെയും കണ്ടെത്താനായത്.

പുറത്തെടുക്കുമ്പോള്‍ സഞ്ജയ് ഷായ്ക്ക് സംസാരിക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. എന്നാല്‍ കബീര്‍ മഹാര്‍ജന് ബോധമുണ്ടായിരുന്നു. ഉടന്‍ തന്നെ സഞ്ജയ് ഷായെ കാഠ്മണ്ഡുവിന് വടക്കുപടിഞ്ഞാറുള്ള ബട്ടാറിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു. മഹാര്‍ജനെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. നേപ്പാള്‍ സൈന്യത്തിലെയും സായുധ പൊലീസ് സേനയിലെയും ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേക സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. തുരങ്കത്തിനുള്ളില്‍ നിന്ന് ഒന്നിലധികം ആളുകളുടെ ശബ്ദങ്ങള്‍ കേട്ടതായി രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് കൂടുതല്‍ പേര്‍ ജീവനോടെയുണ്ടെന്ന പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

ഓഗസ്റ്റ് അവസാന വാരം പെയ്ത അതിശക്തമായ മഴയാണ് നേപ്പാളിനെ കണ്ണീരിലാഴ്ത്തിയ മിന്നല്‍ പ്രളയത്തിന് കാരണമായത്. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലും വ്യാപകമായിരുന്നു. ഭോട്ടെകോഷി നദി കരകവിഞ്ഞൊഴുകിയതോടെയാണ് റസുവയിലെ ജലവൈദ്യുത പദ്ധതി പ്രദേശത്തേക്ക് വെള്ളവും ചെളിയും ഇരച്ചുകയറിയത്. ഈ സമയത്ത് തുരങ്കത്തിനുള്ളില്‍ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

പുറത്തേക്കുള്ള വഴി പൂര്‍ണ്ണമായും അടഞ്ഞതോടെ ഇവര്‍ ഇരുട്ടില്‍ കുടുങ്ങുകയായിരുന്നു. 10 ദിവസത്തോളം കുടിവെള്ളം പോലുമില്ലാതെ കൊടും തണുപ്പില്‍ കഴിഞ്ഞിട്ടും ഇവര്‍ ജീവന്‍ നിലനിര്‍ത്തിയത് വൈദ്യശാസ്ത്രത്തിനും അദ്ഭുതമായിരിക്കുകയാണ്. നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സഞ്ജയ് ഷായ്ക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും വിദഗ്ധ ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കാനാകുമെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്.

ഇതേ തുരങ്കത്തില്‍ ഇനിയും 38 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് വിവരം. ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. രാജ്യത്തെ 12 ജലവൈദ്യുത പദ്ധതികളിലായി കാണാതായ 900ത്തോളം പേരെ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. മിന്നല്‍ പ്രളയത്തില്‍ നേപ്പാളില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 1275 ആയി ഉയര്‍ന്നതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

5000ത്തിലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. മരണസംഖ്യ ദിനംപ്രതി ഉയരുന്ന സാഹചര്യത്തിലും, ദിവസങ്ങള്‍ക്ക് ശേഷം രണ്ട് പേരെ ജീവനോടെ കണ്ടെത്താനായത് ഉറ്റവരെ കാത്തിരിക്കുന്ന ആയിരങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. പ്രതികൂല കാലാവസ്ഥയും തകര്‍ന്ന റോഡുകളും രക്ഷാപ്രവര്‍ത്തനത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും സൈന്യത്തിന്റെ നേതൃത്വത്തില്‍ ഹെലികോപ്ടര്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ദൗത്യം തുടരുകയാണ്.

---------------

Hindusthan Samachar / Sreejith S


Latest News