പി എസ് സി റാങ്ക് ലിസ്റ്റ്: ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്ത് നിയമനം നടത്തണം കേരള എൻജിഒ യൂണിയൻ
Thiruvanathapuram, 04 സെപ്റ്റംബര്‍ (H.S.) പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിക്കുന്നതിന്റെ പേരിൽ ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിലും നിയമനം നടത്തുന്നതിലും വീഴ്ച വരുത്തരുതെന്ന് കേരള എൻജിഒ യൂണിയൻ. പുതിയ സർക്കാർ അധികാരത്തിൽ വന്ന്
Ngo union


Thiruvanathapuram, 04 സെപ്റ്റംബര്‍ (H.S.)

പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിക്കുന്നതിന്റെ പേരിൽ ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിലും നിയമനം നടത്തുന്നതിലും വീഴ്ച വരുത്തരുതെന്ന് കേരള എൻജിഒ യൂണിയൻ.

പുതിയ സർക്കാർ അധികാരത്തിൽ വന്ന് മൂന്ന് മാസം പിന്നിട്ടപ്പോഴേക്കുംപി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി രണ്ടുപ്രാവശ്യം വർധിപ്പിച്ചിരിക്കുകയാണ്. ആദ്യ പ്രാവശ്യം ഓഗസ്റ്റ് 31 വരെ അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്കും ഇപ്പോൾസെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ അവസാനിക്കുന്ന18 ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് ദീർഘിപ്പിക്കാനാണ് തീരുമാനിച്ചത്. ഓരോ മാസവും ഉണ്ടാകുന്ന ഒഴിവുകൾ മുൻകൂറായി കണ്ടെത്തി കൃത്യമായി പി എസ് സിക്ക് റിപ്പോർട്ട് ചെയ്യുന്ന രീതിയാണ് എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് അവലംബിച്ചിരുന്നത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ പേരിൽ അച്ചടക്ക നടപടിസ്വീകരിക്കുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു. ആയതിനാൽ സാധ്യമായ എല്ലാ ഒഴിവുകളുംയഥാസമയം റിപ്പോർട്ട് ചെയ്യുകയും അതനുസരിച്ച് നിയമനങ്ങൾ നടത്തുകയും ചെയ്തിരുന്നു.അതിനാൽ ഓരോ റാങ്ക് ലിസ്റ്റിന്റെയും കാലാവധി കഴിയുന്ന മുറയ്ക്ക്

അപേക്ഷ ക്ഷണിച്ച് പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും സാധിച്ചിരുന്നു. പുതിയതായി യോഗ്യത നേടുന്നവർക്കു കൂടി പരീക്ഷയെഴുതിറാങ്ക് പട്ടികയിലേക്ക് കടന്നു വരാൻ ഇതുമൂലം അവസരം ഒരുങ്ങി. എന്നാൽ യുഡിഎഫ് സർക്കാർ10 വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അധികാരത്തിൽ വന്നതോടെ 2011-16 ലെ ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്തേതു പോലെറാങ്ക് ലിസ്റ്റുകളുടെ കാലാവധി വർദ്ധിപ്പിച്ച് മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്. ഉദ്യോഗാർത്ഥികളെ സംബന്ധിച്ചിടത്തോളം റാങ്ക് ലിസ്റ്റിന്റെ കാലാവധി അനന്തമായി ദീർഘിപ്പിക്കുന്നതിലല്ല ഒഴിവുകൾ യഥാസമയംകണ്ടെത്തി റിപ്പോർട്ട് ചെയ്ത് സാധ്യമായേടത്തോളം നിയമനം നൽകുക എന്നതാണ് പ്രധാനം. പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷം ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന കാര്യത്തിൽ വലിയ കുറവ് വന്നതായികണക്കുകൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിക്കുന്നതിനെക്കാൾ ഉപരിയായിഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്ത് നിയമനം നടത്താൻനടപടി സ്വീകരിക്കണമെന്ന് കേരള എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം വി ശശിധരൻ ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / Sreejith S


Latest News