ശ്രീനഗര് വിമാനത്താവളത്തില് വിമാനം തൂണിലിടിച്ചു; അപകടം പാര്ക്കിങ്ങിനിടെ
Srinagar, 04 സെപ്റ്റംബര്‍ (H.S.) ശ്രീനഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാര്‍ക്കിങ്ങിനിടെ ഇന്‍ഡിഗോ വിമാനം തൂണിലിടിച്ച് അപകടം. നവി മുംബൈയില്‍ നിന്ന് ശ്രീനഗറിലേക്ക് സര്‍വീസ് നടത്തിയ ഇന്‍ഡിഗോ 6E 225 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ ഒന
IndiGo flight from Dubai to Mumbai makes emergency landing at Rajkot airport


Srinagar, 04 സെപ്റ്റംബര്‍ (H.S.)

ശ്രീനഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാര്‍ക്കിങ്ങിനിടെ ഇന്‍ഡിഗോ വിമാനം തൂണിലിടിച്ച് അപകടം. നവി മുംബൈയില്‍ നിന്ന് ശ്രീനഗറിലേക്ക് സര്‍വീസ് നടത്തിയ ഇന്‍ഡിഗോ 6E 225 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയായിരുന്നു സംഭവം.

വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം ബേ നമ്പര്‍ ആറിലേക്ക് മാറ്റുന്നതിനിടെയാണ് പാര്‍ക്കിങ് സ്റ്റാന്‍ഡിലെ തൂണിലിടിച്ച് അപകടം സംഭവിക്കുന്നത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കുകളൊന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

യാത്രക്കാരെ മാനുവല്‍ എയര്‍ക്രാഫ്റ്റ് സ്റ്റെയറുകള്‍ ഉപയോഗിച്ചാണ് സുരക്ഷിതമായി പുറത്തിറക്കിയതെന്ന് ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്ത തുടര്‍ന്ന് വിമാനത്തെ അറ്റകുറ്റപ്പണികള്‍ക്കായി മാറ്റിയതായി അധികൃതര്‍ അറിയിച്ചു. അപകട വിവരം ഉടന്‍ തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും സംഭവത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും എയര്‍ലൈന്‍ വ്യക്തമാക്കി.

വ്യക്തമായ പരിശോധനകള്‍ക്ക് ശേഷമായിരിക്കും വിമാനം വീണ്ടും സര്‍വീസ് നടത്തുകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം അപകടം ശ്രീനഗര്‍ വമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വിമാനങ്ങളുടെ വരവും പുറപ്പെടലും ഷെഡ്യൂള്‍ പ്രകാരം തുടരുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News