തിരഞ്ഞെടുപ്പ് തോൽവിയിൽ ഒട്ടേറെ ഘടകങ്ങൾ; വീഴ്ചയുടെ ഉത്തരവാദിത്തം എല്ലാവരും പങ്കിടണമെന്ന് എ. വിജയരാഘവൻ
Newdelhi, 04 സെപ്റ്റംബര് (H.S.) ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (എൽഡിഎഫ്) കനത്ത പരാജയത്തിന് പിന്നിൽ നിരവധി ഘടകങ്ങളുണ്ടെന്നും തോൽവിയുടെ ഉത്തരവാദിത്തം ഏതെങ്കിലും ഒരു വ്യക്തിയുടെ തലയിൽ മാത്രം കെട്ടിവയ്ക്കാതെ എല്ലാവരും
തിരഞ്ഞെടുപ്പ് തോൽവിയിൽ ഒട്ടേറെ ഘടകങ്ങൾ; വീഴ്ചയുടെ ഉത്തരവാദിത്തം എല്ലാവരും പങ്കിടണമെന്ന് എ. വിജയരാഘവൻ


Newdelhi, 04 സെപ്റ്റംബര് (H.S.)

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (എൽഡിഎഫ്) കനത്ത പരാജയത്തിന് പിന്നിൽ നിരവധി ഘടകങ്ങളുണ്ടെന്നും തോൽവിയുടെ ഉത്തരവാദിത്തം ഏതെങ്കിലും ഒരു വ്യക്തിയുടെ തലയിൽ മാത്രം കെട്ടിവയ്ക്കാതെ എല്ലാവരും ചേർന്ന് പങ്കിടണമെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. പരാജയവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന മാധ്യമ വ്യാഖ്യാനങ്ങൾക്ക് മറുപടി നൽകേണ്ട കാര്യമില്ലെന്നും, അണികളും നേതാക്കളും തമ്മിൽ പങ്കുവെക്കേണ്ട വിഷയങ്ങൾ മാത്രമല്ല ഇവിടെയുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായി വിജയനാണോ അതോ മറ്റേതെങ്കിലും ഒരു നേതാവാണോ എന്ന് മാത്രം കണ്ടെത്താനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്. എന്നാൽ വസ്തുതകൾ കേട്ടിട്ട് പലർക്കും മനസ്സിലാകാത്തതാണ് പ്രശ്നം. ഭരണപരമായ ചില പോരായ്മകളും സംഘടനാപരമായ പരിമിതികളും സ്വാഭാവികമായും ഉണ്ടായിട്ടുണ്ട്. അതിനുപുറമേ വലതുപക്ഷ സാധ്യതകളും പ്രതിപക്ഷം രൂപപ്പെടുത്തിയ വർഗീയ കൂട്ടുകെട്ടുകളും പരാജയത്തിന് പ്രധാന കാരണമായിട്ടുണ്ട്. ഈ ഘടകങ്ങളെല്ലാം ചേർന്നാണ് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചതെന്നും ഒരു പ്രത്യേക വ്യക്തിയിലേക്ക് മാത്രം കുറ്റം ചുരുക്കിക്കാണിക്കുന്നത് ശരിയല്ലെന്നും വിജയരാഘവൻ വ്യക്തമാക്കി.

പാർട്ടി സ്വീകരിച്ച രാഷ്ട്രീയ നിലപാടിനൊപ്പം ജനങ്ങളെ കൃത്യമായി അണിനിരത്തുന്നതിൽ സംഘടനാപരമായ വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. എന്നാൽ ആ വീഴ്ച പാർട്ടിയുടെ നയനിലപാടുകളുടെ കുഴപ്പം കൊണ്ടാണെന്ന് വ്യാഖ്യാനിക്കാൻ കഴിയില്ല. സംഘടനാ സംവിധാനത്തിലെ കുറവുകൾ എല്ലാവരും ഒരുപോലെ ഏറ്റെടുത്ത് തിരുത്തുകയാണ് വേണ്ടത്. തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്നും ആർക്കും ഒഴിഞ്ഞുമാറാനാകില്ലെന്നും വീഴ്ച എല്ലാവരും ഷെയർ ചെയ്ത് എടുക്കട്ടെയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പിണറായി വിജയൻ നടത്തിയ പ്രസ്താവനകളിൽ നിന്ന് ഏതെങ്കിലും ഒരു വാക്ക് മാത്രം അടർത്തിയെടുത്ത് ബോധപൂർവ്വം വിവാദങ്ങൾ സൃഷ്ടിക്കാനാണ് വലതുപക്ഷ മാധ്യമങ്ങൾ ശ്രമിക്കുന്നത്. ഇത്തരം പ്രചാരണങ്ങളിൽ യാതൊരു കാര്യവുമില്ല. തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് വിശദവും ആഴത്തിലുള്ളതുമായ പരിശോധനകൾ പാർട്ടി നേതൃത്വത്തിൽ നടക്കുകയാണ്. അതിനാൽ മാധ്യമങ്ങൾ കുറച്ചുദിവസം ക്ഷമ കാണിക്കണം. പരാജയകാരണങ്ങൾ പൂർണ്ണമായി പരിശോധിച്ച് വിലയിരുത്തിയ ശേഷം പാർട്ടി തന്നെ കാര്യങ്ങൾ പൊതുസമൂഹത്തിന് മുന്നിലും മാധ്യമങ്ങൾക്ക് മുന്നിലും വിശദീകരിക്കുമെന്നും എ. വിജയരാഘവൻ കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / Roshith K


Latest News