Enter your Email Address to subscribe to our newsletters

Ernakulam , 05 സെപ്റ്റംബര് (H.S.)
കഴിഞ്ഞ രണ്ടു ദിവസത്തെ കുതിപ്പിന് വിരാമമിട്ട് ഇന്ന് സ്വര്ണവില കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 170 രൂപ കുറഞ്ഞ് 14,190 രൂപയായി. 1360 രൂപ കുറഞ്ഞ് 1,13,520 രൂപയായി. രാജ്യാന്തര സ്വർണവില ഔൺസിന് 63 ഡോളർ ഇടിഞ്ഞ് 4430 ഡോളറിൽ എത്തിയത് കേരളത്തിലും വില കുറയാൻ വഴിയൊരുക്കി.
വിവിധ കാരറ്റുകളിലെ ഇന്നത്തെ വില
22 കാരറ്റിന് പുറമെ മറ്റ് കാരറ്റ് സ്വർണങ്ങളുടെ വിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 145 രൂപ കുറഞ്ഞ് 11,655 രൂപയായി. ഒരു പവന് 93,240 രൂപയാണ് വില. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 110 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ ഗ്രാമിന് 9,080 രൂപയും ഒരു പവന് 72,640 രൂപയുമായി. ഒൻപത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 70 രൂപ കുറഞ്ഞ് 5,930 രൂപയിലെത്തി. ഒരു പവന് 47,440 രൂപയാണ് ഇന്നത്തെ വില.
സ്വർണവില കുറഞ്ഞെങ്കിലും വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 250 രൂപയാണ് ഇന്നത്തെ വില. പത്ത് ഗ്രാമിന് 2,500 രൂപ നൽകണം. ഓഗസ്റ്റ് 28ന് ഗ്രാം വെള്ളിക്ക് 255 രൂപയായിരുന്നു വില. ഓഗസ്റ്റ് 29നും 31നും ഇത് 260 രൂപയായി ഉയർന്നു. എന്നാൽ സെപ്റ്റംബർ ഒന്നിന് 250 രൂപയായും സെപ്റ്റംബർ രണ്ടിന് 245 രൂപയായും വെള്ളിവില കുറയുകയുണ്ടായി. വെള്ളിയാഴ്ചത്തെ നിരക്ക് പ്രകാരം ഒരു ഗ്രാം വെള്ളിക്ക് 250 രൂപയാണ് വില.
സ്വാധീനിക്കുന്ന ഘടകങ്ങൾ
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കുകളിൽ വരുത്തുന്ന മാറ്റങ്ങൾ, ഡോളറിൻ്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ എന്നിവ സ്വർണവിലയെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്. സമ്പദ്വ്യവസ്ഥ ശക്തമായതിനാൽ അടിസ്ഥാന പലിശനിരക്ക് കൂട്ടിയാലും അതു സഹിക്കാനുള്ള കരുത്ത് യുഎസിനുണ്ടെന്ന് ഫെഡറൽ റിസർവ് കരുതുന്നു. കൂടാതെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തോടുള്ള താത്പര്യം വർധിക്കുന്നതും വിലക്കയറ്റത്തിന് കാരണമാകുന്നു.
വരും ദിവസങ്ങളിലും വിപണിയിൽ സമാനമായ ചാഞ്ചാട്ടങ്ങൾ തുടരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിവാഹ സീസൺ ഉൾപ്പെടെയുള്ളവ മുന്നിൽ നിൽക്കെ സ്വർണവിലയിലുണ്ടാകുന്ന ഈ മാറ്റങ്ങൾ സാധാരണക്കാരെയും നിക്ഷേപകരെയും ഒരുപോലെ ബാധിക്കുന്നതാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR