ലഹരിമരുന്ന് മാഫിയകൾക്കെതിരെ സംസ്ഥാനത്ത് ആരംഭിച്ച 'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
Kozhikode , 05 സെപ്റ്റംബര് (H.S.) ലഹരിമരുന്ന് മാഫിയകൾക്കെതിരെ സംസ്ഥാനത്ത് ആരംഭിച്ച ''ഓപ്പറേഷൻ തൂഫാന്റെ'' രണ്ടാംഘട്ടം പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ചായിരിക്കും തൂഫാൻ രണ്ടാം ഘട്ടം നടപ്പിലാക്കുക.
Operation thooffan


Kozhikode , 05 സെപ്റ്റംബര് (H.S.)

ലഹരിമരുന്ന് മാഫിയകൾക്കെതിരെ സംസ്ഥാനത്ത് ആരംഭിച്ച 'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ചായിരിക്കും തൂഫാൻ രണ്ടാം ഘട്ടം നടപ്പിലാക്കുക. ഹരിത കർമ്മസേന, ആശ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാണ് പ്രവർത്തനം. 1200 തദ്ദേശ സ്ഥാപനങ്ങളിലും ഈ മാസം 28ന് തൂഫാൻ ഫ്ലാഗ് ഉയർത്തും.

1034 വാർഡുകളിലും തൂഫാൻ സമിതികൾ രൂപീകരിക്കും. 10 പേർ വീതമുള്ള സമിതിക്ക് രൂപം നൽകും. തൂഫാൻ ഗ്രാമസഭകളും സംഘടിപ്പിക്കും. തൂഫാൻ 2.0 യുടെ ഭാഗമായി എല്ലാ വാർഡുകളിലും ബീറ്റ് പോലീസ് സംവിധാനം ഉണ്ടാകും. ആദ്യഘട്ടം വൻ വിജയകരമായിരുന്നുവെന്ന് വിലയിരുത്തിയാണ് കൂടുതൽ ജനപങ്കാളിത്തത്തോടെ രണ്ടാംഘട്ട പദ്ധതികൾക്ക് തുടക്കം കുറിക്കുന്നത്. ജനങ്ങൾക്ക് ലഹരി കടത്തിനെയും വിപണനത്തെയും കുറിച്ചുള്ള വിവരങ്ങൾ നേരിട്ടും തികച്ചും രഹസ്യമായും പോലീസിന് കൈമാറാനുള്ള പ്രത്യേക സൗകര്യങ്ങൾ രണ്ടാംഘട്ടത്തിൽ സജ്ജമാക്കിയിട്ടുണ്ട്.

പദ്ധതിയുടെ ഒന്നാം ഘട്ടം വൻവിജയമായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. രണ്ടാംഘട്ടത്തിൽ പ്രാദേശിക തലത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വീടുകൾ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ പ്രതിരോധം തീർക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇതിനായി വിദ്യാർത്ഥികളെയും വീട്ടമ്മമാരെയും പദ്ധതിയുടെ സജീവ പങ്കാളികളാക്കും. ലഹരി ഉപയോഗത്തിന് അടിമപ്പെട്ടവരെ കുറ്റവാളികളായല്ല, മറിച്ച് ഇരകളായി പരിഗണിച്ച് അവർക്ക് സൗജന്യ ചികിത്സയും പുനരധിവാസവും ഉറപ്പാക്കുന്ന 'തൂഫാൻ കെയർ' പദ്ധതിയും ഇതിനൊപ്പം കൂടുതൽ ഊർജിതമാക്കും. ബോധവൽക്കരണത്തിനും ഡീ-അഡിക്ഷൻ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ടാണ് ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടം മുന്നോട്ടുപോകുന്നത്.

അതേസമയം, ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നും ഇതുവരെ 10844 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം, 55 കേസുകളിലായി 64 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 10036 ആയി. ഇതുവരെ 21443.276 ഗ്രാം എം.ഡി.എം.എയും 1213.178 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രജിസ്റ്റര് ചെയ്ത കേസുകളില് സ്മാള് ക്വാണ്ടിറ്റി കൈവശം വച്ചതിന് 14 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് രണ്ടു കേസുകളും കൊമേര്ഷ്യല് ക്വാണ്ടിറ്റി കൈവശം വച്ചതിന് ഒരു കേസും 27 എന്.ഡി.പി.എസ് ആക്ട് പ്രകാരം 38 കേസുകളും കോട്പ പ്രകാരം 27 കേസുകളും രജിസ്റ്റര് ചെയ്തിട്ടുണ്ട്. ഇവരില് നിന്ന് 14.283 ഗ്രാം എം.ഡി.എം.എയും 0.138 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 33 ബോധവത്ക്കരണ ക്ലാസുകള് നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 9517 ഉം കൗണ്സിലിങ്ങുകളുടെ എണ്ണം 644 ഉം ആണ്. സ്കൂള്, കോളേജ് പ്രൊട്ടക്ഷന് ഗ്രൂപ്പുകളുടെ നേതൃത്വത്തില് ആകെ 6696 ബോധവത്ക്കരണ പരിപാടികളും നടത്തി.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള് പൊതുജനങ്ങള്ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പൊലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള് രഹസ്യമായി സൂക്ഷിക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News