Enter your Email Address to subscribe to our newsletters

Thiruvananthapuram , 05 സെപ്റ്റംബര് (H.S.)
കമ്യൂണിസ്റ്റ് ചരിത്രകാരൻമാർ പഠിപ്പിച്ച കള്ളം മാത്രം പഠിപ്പിക്കണം എന്ന് വാശി പിടിക്കരുതെന്നും ,
കേരളത്തിലെ സർക്കാരിന് ഇച്ഛാശക്തിയില്ല. സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇച്ഛാശക്തിയുള്ള ഒരു സർക്കാരിന് എന്തും സാധ്യമാണ്. നരേന്ദ്രമോദി സർക്കാർ അതാണ് തെളിയിച്ചു കൊണ്ടിരിക്കുന്നത്. വി.മുരളീധരൻ എംഎൽഎ പറഞ്ഞു.
ദേശീയ അധ്യാപക പരിഷത്ത് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അധ്യാപക ദിനമായ ഇന്നലെ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎൽഎ
അധ്യാപകർ ആദരിക്കപ്പെടേണ്ട ദിവസം ദേശീയ അധ്യാപക പരിഷത്തിന് ഇത്തരമൊരു ധർണ നടത്തേണ്ടി വന്ന സാഹചര്യം ഖേദകരമാണ്.
ന്യായമായ ആവശ്യങ്ങൾ എൽഡിഎഫും യുഡിഎഫും നടപ്പാക്കതാതിനാലാണ് ഈ സാഹചര്യം ഉണ്ടായത്.
എൽഡിഎഫ് സർക്കാർ സമയത്ത് ശമ്പള കമ്മിഷൻ വച്ചില്ല.അത് നീട്ടിക്കൊണ്ടുപോയി, അധികാരം പോവും മുമ്പ് ശമ്പള പരിഷ്കരണം പ്രഖ്യാപിച്ചു.
പൂച്ച പെറ്റുകിടക്കുന്ന ഖജനാവുമായാണ് കഴിഞ്ഞ സർക്കാർ ശമ്പള പരിഷ്കരണം പ്രഖ്യാപിച്ചതെന്നാണ് വി.ഡി. സതീശൻ പറയുന്നത്.
ഒന്നും ചെയ്യാനാവില്ലെങ്കിൽ ധന വകുപ്പ് കയ്യിൽ വച്ച് ആ കസേരയിൽ ഇരിക്കുന്നത് എന്തിന് എന്നാണ് വി.ഡി സതീശനോട് ചോദിക്കാനുള്ളത്.
മെഡി സെപ്പ് എന്തിനുവേണ്ടിയുള്ള പദ്ധതിയാണെന്ന് തനിക്ക് ഇതുവരെ പിടികിട്ടിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
വി.സി സതീശൻ ഒരു കാര്യം വ്യക്തമാക്കണം. ഉമ്മൻ ചാണ്ടിയുടെ പേരിൽ പ്രഖ്യാപിച്ച ഇൻഷുറൻസ് പദ്ധതി മെഡി സെപ്പിൽ കുടുങ്ങിക്കിടക്കുന്ന ജീവനക്കാർക്ക് കൂടി ലഭ്യമാവുമോ എന്നും വി മുരളീധരൻ എംഎൽഎ ചോദിച്ചു.
ഡിഎ കുടിശ്ശിക അനുവദിക്കുക, പി എം ശ്രീ നടപ്പിലാക്കുക, മെഡിസെപ്പ് അപാകത പരിഹരിക്കുക, വിദ്യാഭ്യാ മേഖലയിലെ വർഗീയ വൽക്കരണം അവസാനിപ്പിക്കുക, എൽപി സ്കൂളുകളിൽ സംസ്കൃത അധ്യാപക പോസ്റ്റുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എൻടിയു മാർച്ചും ധർണയും സംഘടിപ്പിച്ചത്.
എൻ ടി യു സംസ്ഥാന അധ്യക്ഷ കെ.സ്മിത അധ്യക്ഷയായിരുന്നു.
സിൻഡിക്കേറ്റ് അംഗം പി.എസ്. ഗോപകുമാർ, എൻടിയു സംസ്ഥാന ജനറൽ സെക്രട്ടറി ടി. അനൂപ് കുമാർ, ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റേറ്റ് സംഘിന്റെ സംസ്ഥാന സെക്രട്ടറി ബി.എസ്. ഭദ്രകുമാർ, എൻ ടി യു സംസ്ഥാന ട്രഷറർ കെ.കെ. രാജേഷ്, സംസ്ഥാന സെക്രട്ടറി എ അരുൺകുമാർ, എ.വി. ഹരീഷ് തുടങ്ങിയവർ സംസാരിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR