തൃശൂർ ദേശീയപാതയിൽ എട്ട് വിദ്യാർഥികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ ആശങ്കയറിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ
Thiruvananthapuram, 05 സെപ്റ്റംബര് (H.S.) തൃശൂർ ദേശീയപാതയിൽ എട്ട് വിദ്യാർഥികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ ആശങ്കയറിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ദേശീയപാത സുരക്ഷാ ആശങ്കകൾ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായി (എൻഎച്ച്എഐ) ചർച്ച ചെയ്യുമെന്ന് മുഖ
V D Satheeshan


Thiruvananthapuram, 05 സെപ്റ്റംബര് (H.S.)

തൃശൂർ ദേശീയപാതയിൽ എട്ട് വിദ്യാർഥികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ ആശങ്കയറിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ദേശീയപാത സുരക്ഷാ ആശങ്കകൾ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായി (എൻഎച്ച്എഐ) ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.

കേരളത്തിലെ ദേശീയപാതകളിൽ പ്രത്യേകിച്ച് നിർമ്മാണത്തിലിരിക്കുന്ന റോഡുകളിൽ വർധിച്ചുവരുന്ന അപകടങ്ങളിലും സുരക്ഷാ പ്രശ്നങ്ങളിലും ഞാൻ വളരെ അധികം ആശങ്കയിലാണ്. ഈ വിഷയം എൻഎച്ച്എഐയോട് അടിയന്തിരമായി ഉന്നയിക്കും.

സംസ്ഥാനത്തെ ദേശീയപാത പദ്ധതികളിൽ സമഗ്രമായ സുരക്ഷാ അവലോകനത്തിനും ഉടനടി തിരുത്തൽ നടപടികൾക്കും ഉയർന്ന മുൻഗണന നൽകണമെന്ന് ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിജിയോട് അഭ്യർത്ഥിക്കുന്നു, വി ഡി സതീശൻ എക്സിൽ കുറിച്ചു. പൊതുജന സുരക്ഷ പരമപ്രധാനമായിരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം സംഭവത്തെ തുടർന്ന് ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ഒ ജെ ജനീഷ് നേരത്തെ രംഗത്ത് എത്തിയിരുന്നു. ജനങ്ങളുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാത്ത രീതിയിലാണ് പലപ്പോഴും അതോറിറ്റിയുടെ പെരുമാറ്റമെന്നും മന്ത്രി പറഞ്ഞു.

റോഡിലെ മുന്നറിയിപ്പ് സംവിധാനങ്ങളും സൈൻ ബോർഡുകളും കൃത്യമായി സ്ഥാപിക്കണമെന്ന് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എൻട്രിയിലും എക്സിറ്റിലും ദൂരെ നിന്ന് തന്നെ ഡ്രൈവർമാർക്ക് മനസിലാകുന്ന തരത്തിലുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട്, തൃശൂർ മേഖലകൾക്കായി ഒരു പ്രോജക്ട് ഡയറക്ടറെ മാത്രമേ നിയോഗിച്ചിട്ടുള്ളൂവെന്നും, പ്രശ്നങ്ങൾ വേണ്ടത്ര ഏകോപിപ്പിക്കാൻ ഉദ്യോഗസ്ഥന് കഴിഞ്ഞോ എന്നും അദ്ദേഹം ചോദിച്ചു. ഈ പ്രശ്നങ്ങളെല്ലാം അദ്ദേഹത്തിന് ശരിയായി ഏകോപിപ്പിക്കാൻ കഴിയുമെന്ന് കരുതുന്നില്ല. യോഗങ്ങൾക്ക് വിളിക്കുമ്പോൾ അദ്ദേഹം വളരെ അപൂർവമായി മാത്രമേ ഹാജരാകാറുള്ളൂ. അടുത്തിടെ കലക്ടറേറ്റിൽ വിളിച്ചുചേർത്ത ഒരു യോഗത്തിൽ മാത്രമാണ് പ്രോജക്ട് ഡയറക്ര് ഹാജരായതെന്നും അദ്ദേഹം പറഞ്ഞു.

തൃശൂർ കയ്പമംഗലത്ത് ഇന്നലെ (സെപ്റ്റംബർ 4) അർധരാത്രിയോടെയാണ് അപകടമുണ്ടായത്. നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിൽ ഡിവൈഡറിന് സമീപം നിർത്തിയിട്ടരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്ക് കാർ ഇടിച്ചായിരുന്നു അപകടം. കാറിലുണ്ടായിരുന്ന എട്ട് വിദ്യാർഥികളും മരിച്ചു.

തമിഴ്നാട് സ്വദേശികളായിരുന്നു ഇവർ. പിഎൻഎസ്എ എൻജിനീയറിങ് കോളജ് വിദ്യാർഥികളാണിവർ. ഗുരുവായൂരിൽ നിന്നും കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്നു ഇവർ. മരിച്ചവരുടെയെല്ലാം പോസ്റ്റ്മോർട്ടം പൂർത്തിയായിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News