കുളത്തിനാലില് ഗംഗാധരന്പിള്ള അന്തരിച്ചു; വിടപറഞ്ഞത് തിരുവാഭരണ പേടകസംഘം ഗുരുസ്വാമി
Pathanamthitta, 04 സെപ്റ്റംബര്‍ (H.S.) ശബരിമല തിരുവാഭരണ ഗുരുസ്വാമി ആയിരുന്ന പന്തളം തോന്നല്ലൂര്‍ കുളത്തിനാലില്‍ ഗംഗാധരന്‍ പിള്ള അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വര്‍ഷങ്ങളായി തീരുവാഭരണ പേകട വാഹക സംഘ
c


Pathanamthitta, 04 സെപ്റ്റംബര്‍ (H.S.)

ശബരിമല തിരുവാഭരണ ഗുരുസ്വാമി ആയിരുന്ന പന്തളം തോന്നല്ലൂര്‍ കുളത്തിനാലില്‍ ഗംഗാധരന്‍ പിള്ള അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വര്‍ഷങ്ങളായി തീരുവാഭരണ പേകട വാഹക സംഘത്തിലെ ഗുരുസ്വാമിയായിരുന്നു ഗംഗാധരന്‍പിള്ള. ഇന്ന് 3 മണിയോടെ ആയിരുന്നു അന്ത്യം.

പതിനേട്ടാം വയസില്‍ അച്ഛന്‍ നാരായണപിള്ളക്കൊപ്പമാണ് തിരുവാഭരണ പേടക വാഹക സംഘത്തില്‍ ഗംഗാധരന്‍ പിള്ള യാത്ര ആരംഭിക്കുന്നത്. 20 വര്‍ഷത്തോളം ഗുരുസ്വാമിയായിരുന്നു അദ്ദേഹം. 68 വര്‍ഷം തുടര്‍ച്ചയായി തിരുവാഭരണങ്ങള്‍ ശബരിമലയിലേക്ക് കൊണ്ടുപോകാന്‍ ഗംഗാധരന്‍പിള്ളക്ക് സാധിച്ചിരുന്നു. അച്ഛന്‍ കോമാട്ട് നാരായണപിള്ളയും തിരുവാഭരണ വാഹക സംഘത്തിന്റെ ഗുരുസ്വാമിയായിരുന്നു.

86 വയസ് വരെ അദ്ദേഹം തിരുവാഭരണ പേടക വാഹക സംഘത്തില്‍ ഗുരുസ്വാമിയായി. തുടര്‍ന്ന് തുടര്‍ച്ചയായി ഏഴ് പതിറ്റാണ്ടോളം ഗംഗാധരന്‍പിള്ള ഗുരുസ്വാമി ആയിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് കാലമായി വിശ്രമത്തിലായിരുന്നെങ്കിലും തിരുവാഭരണ ഘോഷയാത്രയ്ക്ക് മുമ്പ് തിരുവാഭരണപ്പെട്ടി പന്തളം കൊട്ടാരത്തില്‍ നിന്നും ക്ഷേത്രത്തിലെത്തിച്ചിരുന്നത് ഗംഗാധരന്‍പിള്ള ആയിരുന്നു.

2023ലാണ് തിരുവാഭരണങ്ങളുമായി അദ്ദേഹം ശബരിമലയ്ക്ക് പോയത്. ഗംഗാധരന്‍പിള്ളയുടെ മകന്‍ കുളത്തിനാലില്‍ ഉണ്ണികൃഷ്ണനും അച്ഛന്റെ പാത പിന്തുടര്‍ന്ന് തിരുവാഭരണ പേടക വാഹക സംഘത്തില്‍ അംഗമാണ്. കഴിഞ്ഞ 36 വര്‍ഷമായി ഉണ്ണികൃഷ്ണന്‍ സംഘത്തിലുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News