Enter your Email Address to subscribe to our newsletters

Kasaragod , 06 സെപ്റ്റംബര് (H.S.)
മഞ്ചേശ്വരം ഹൊസങ്കടിയിലെ കർണാടക സ്വദേശിയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. കർണാടക സ്വദേശി രമേശ് നായിക് ആണ് മഞ്ചേശ്വരം പൊലീസിൻ്റെ പിടിയിലായത്. മംഗളൂരു കങ്കനാടിയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.
കർണാടക സ്വദേശിയായ രമേശ് (42) ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയെന്ന് സംശയിക്കുന്നവർ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി നാട്ടുകാർ പൊലീസിന് മൊഴി നല്കിയിരുന്നു. അന്വേഷണത്തില് പ്രതി കർണാടകയിലേക്ക് കടന്നുവെന്ന് പൊലീസ് കണ്ടെത്തി. ടവർ ലൊക്കേഷന് വിവരങ്ങളുടെ അടിസ്ഥാനത്തില് കേരള കർണാടക അതിർത്തികളിൽ പൊലീസ് നടത്തിയ ശക്തമായ പരിശോധനനയിലാണ് പ്രതിയിലേക്ക് എത്തിച്ചേര്ന്നത്.
നാടിനെ നടുക്കിയ കൊലപാതകം
വെള്ളിയാഴ്ച (സെപ്തംബര് 4) രാത്രി ഏഴരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകത്തിൻ്റെ വിവരം പുറത്തറിയുന്നത്. ഹൊസങ്കടി അംഗടിപ്പദവിലുള്ള കെ. നരസിംഹമൂർത്തി എന്നയാളുടെ പഴയ ഇരുനില വീട്ടിനുള്ളിലാണ് രമേശിൻ്റെ മൃതദേഹം കണ്ടെത്തിയത്. വാടക ക്വാർട്ടേഴ്സായി ഉപയോഗിക്കുന്ന ഈ കെട്ടിടത്തിൻ്റെ അടുക്കള ഭാഗത്താണ് തല പൂർണമായും തകർന്ന നിലയിൽ മൃതദേഹം കിടന്നിരുന്നത്.
ജോലി കഴിഞ്ഞ് രാത്രി തിരിച്ചെത്തിയ കൃഷ്ണപ്പ എന്ന തൊഴിലാളിയാണ് രമേശിനെ രക്തത്തിൽ കുളിച്ച നിലയിൽ ആദ്യം കണ്ടത്. ഉടൻ തന്നെ ഇയാൾ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. എഎസ്പി അശോക് അച്യുത്, മഞ്ചേശ്വരം ഇൻസ്പെക്ടർ എം വി വിഷ്ണു പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
മാരകായുധങ്ങളോ വലിയ കല്ലുകളോ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മുഖം തിരിച്ചറിയാൻ കഴിയാത്ത വിധം വികൃതമാക്കപ്പെട്ടിരുന്നു.
മദ്യപാനത്തെ തുടർന്നുള്ള തർക്കമെന്ന് സംശയംസംഭവസ്ഥലത്ത് വലിയ രീതിയിൽ പിടിവലി നടന്നതിൻ്റെ ലക്ഷണങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക സൂചന. രമേശ് ഈ ക്വാർട്ടേഴ്സിലെ സ്ഥിരതാമസക്കാരനല്ലെന്ന് മറ്റ് തൊഴിലാളികൾ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകം നടന്നതിന് തൊട്ടുപിന്നാലെ രണ്ടുപേർ വീടിൻ്റെ പരിസരത്തുനിന്നും പരിഭ്രാന്തരായി ഓടി രക്ഷപ്പെടുന്നത് കണ്ടതായി പ്രദേശവാസികൾ പറയുന്നു.
അതേസമയം രമേശ അംഗഡിപദവിലെ വീട്ടിലെത്തിയത് എന്തിനെന്ന് വ്യക്തമല്ല. പരേതനായ പീര നായികിൻ്റെയും ഗിരിജമ്മയുടെയു മകനാണ് രമേശ. സഹോദരങ്ങൾ: രാജനായിക്, രവി നായിക്, ആശാഭായ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR