ഏഷ്യന് ഗെയിംസില് മെഡല് നേടുന്ന മലയാളി കായിക താരങ്ങള്ക്ക് വമ്പന് സമ്മാന പ്രഖ്യാപനവുമായി സംസ്ഥാന കായിക വകുപ്പ്.
Thiruvananthapuram, 08 സെപ്റ്റംബര് (H.S.) സെപ്തംബര് 19 മുതല് ഒക്ടോബര് നാലുവരെ ജപ്പാനിലെ അയ്ച്ചി നഗോയയില് നടക്കുന്ന ഏഷ്യന് ഗെയിംസില് മെഡല് നേടുന്ന മലയാളി കായിക താരങ്ങള്ക്ക് വമ്പന് സമ്മാന പ്രഖ്യാപനവുമായി സംസ്ഥാന കായിക വകുപ്പ്. ഏഷ്യന് ഗെയിംസില് സ്വര്
ASIAN GAMES MEDALISTS CASH PRIZE


Thiruvananthapuram, 08 സെപ്റ്റംബര് (H.S.)

സെപ്തംബര് 19 മുതല് ഒക്ടോബര് നാലുവരെ ജപ്പാനിലെ അയ്ച്ചി നഗോയയില് നടക്കുന്ന ഏഷ്യന് ഗെയിംസില് മെഡല് നേടുന്ന മലയാളി കായിക താരങ്ങള്ക്ക് വമ്പന് സമ്മാന പ്രഖ്യാപനവുമായി സംസ്ഥാന കായിക വകുപ്പ്. ഏഷ്യന് ഗെയിംസില് സ്വര്ണം നേടുന്ന മലയാളി കായികതാരങ്ങള്ക്ക് 50 ലക്ഷം രൂപയും വെള്ളി നേടുന്നവര്ക്ക് 30 ലക്ഷവും വെങ്കലം നേടുന്നവര്ക്ക് 20 ലക്ഷം രൂപയും സമ്മാനത്തുകയായി സംസ്ഥാന കായിക വകുപ്പ് നല്കുമെന്ന് കായിക മന്ത്രി ഒ ജെ ജനീഷ് അറിയിച്ചു. പങ്കെടുക്കുന്ന എല്ലാവര്ക്കും ഒരു ലക്ഷം രൂപ മുന്കൂറായി നല്കും.

സ്വര്ണം നേടുന്നവരുടെ പരിശീലകര്ക്ക് അഞ്ച് ലക്ഷം, വെള്ളി നേടുന്നവരുടെ പരിശീലകര്ക്ക് 3 ലക്ഷം വെങ്കലം നേടുന്നവരുടെ പരിശീലകര്ക്ക് 2 ലക്ഷം രൂപ വീതവും നല്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് കളരി അസോസിയേഷന് സംഘടിപ്പിച്ച ചടങ്ങില് അറിയിച്ചു. കേരളത്തിലെ കായിക രംഗം സംഘടനകള് മാത്രം നയിക്കുന്നതാണെന്ന ചിന്ത വേണ്ടെന്നും മന്ത്രി പറഞ്ഞു. നിയന്ത്രിക്കാന് സര്ക്കാര് ഉണ്ടെന്നും കായിക സംഘടനകളേക്കാള് കായിക താരങ്ങള്ക്കാണ് സര്ക്കാര് പ്രാമുഖ്യം നല്കുന്നതെന്നും മന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ കായിക മേഖലയില് സമഗ്രമായ മാറ്റങ്ങളും ആധുനിക അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിട്ട് കായിക യുവജനകാര്യ വകുപ്പ് ആവിഷ്കരിച്ച വികസന പദ്ധതികളുടെ വിജയകരമായ നടത്തിപ്പിനായി സംഘടിപ്പിച്ച വിവിധ കായിക അസോസിയേഷനുകളുടെ അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്ക്കാര് സംവിധാനങ്ങളും കായികസംഘടനകളും ഒരുമിച്ച് പോകണം. പോരായ്മകള് ഉണ്ടാകും. ഏത് പോരായ്മകളും പരിഹരിക്കാന് തയാറുള്ള സംവിധാനമായാണ് സര്ക്കാര് മുന്നോട്ട് പോകുന്നത്. സമീപകാലത്തായി കളിക്കളത്തിലേക്കാള് മത്സരം നടക്കുന്നത് സംഘടനകള് തമ്മിലാണ്. മത്സരാര്ഥികള് അവിടെ അഭയാര്ഥികള് ആയി മാറുകയാണ്. ചില അസോസിയേഷനുകളില് രൂക്ഷമായ തര്ക്കം നടക്കുന്നുണ്ട്. ഈ തര്ക്കത്തില് കായികതാരത്തിൻ്റെ ന്യായം മാത്രമേ സര്ക്കാര് പരിഗണിക്കൂ. സ്പോര്ട്സില് അവസരം പിന്നീട് ലഭിക്കില്ല എന്ന വസ്തുത ഓര്മയില് ഉണ്ടാകണം. സംഘടനകള് തമ്മിലുള്ള തര്ക്കത്തിനിടയില് അവസരം നഷ്ടമാകുന്നത് കായിക താരങ്ങള്ക്കാണ്. ഒരു കായിക താരത്തെ സംബന്ധിച്ച് സമയം ആരോഗ്യം, പ്രകടനം എന്നിവ പ്രധാനമാണ്. ഇന്ന് ലഭിക്കേണ്ട നീതി വര്ഷങ്ങള് കഴിഞ്ഞു ലഭിച്ചിട്ട് കാര്യമില്ല. ഒരു മത്സരാര്ഥിയെ വിലക്കും മുന്പ് ഒരായിരം പ്രാവശ്യം ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.

ഏഷ്യന് ഗെയിംസില് പങ്കെടുക്കുന്ന മലയാളി താരങ്ങളുടെ പട്ടിക

ക്രിക്കറ്റ്: സഞ്ജു സാംസണ്

അത്ലറ്റിക്സ്: എം. ശ്രീശങ്കര്, മുഹമ്മദ് അഷ്ഫാഖ്, മുഹമ്മദ് അഫ്സല്, ടി.എസ്. മനു, എന്. തൗഫിഖ്, ആന്സി സോജന്, യു കാര്ത്തിക്, അന്സ ബാബു, കൃഷ്ണ ജയശങ്കര് മേനോന്, കെഎ അനാമിക, അനു രാഘവന്

ബാഡ്മിൻ്റണ്: എച്ച് എസ് പ്രണോയ്, എം ആര് അര്ജുന്, ട്രീസ ജോളി

വോളിബോള്: മുഹമ്മദ് നിഹാല്, ജോണ് ജോസഫ്, എറിന് വര്ഗീസ്, കെ ആനന്ദ്

വാട്ടര് സ്പോര്ട്സ് ആന്ഡ് റോവിങ്: പ്രസന്നകുമാര്, പാര്വതി ഗീത (കയാക്കിങ്), മേഘ പ്രദീപ് (കനോയിങ്), അലീന ആന്റോ (റോവിങ്), മനു ഫ്രാന്സിസ്, പ്രിന്സ് നോബിള് (സെയ്ലിങ്)

മറ്റ് ഇനങ്ങള്: അക്ഷജ് ഷേണായി (ഇ-സ്പോര്ട്സ്), സജന് പ്രകാശ് (നീന്തല്), കെ വിനോദ് (ഷൂട്ടിങ്)

കേസരി - എസ്എല് ശ്യാം ക്രിക്കറ്റ് ടൂര്ണമെൻ്റിന് തുടക്കം

കേരള പത്രപ്രവര്ത്തക യൂണിയന് (കെയുഡബ്ല്യുജെ) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന കേസരി -എസ്.എല്.ശ്യാം ക്രിക്കറ്റ് പുരുഷ ടൂര്ണമെൻ്റ് മൂന്നാം പതിപ്പിന് തിരുവനന്തപുരം സെന്ട്രല് സ്റ്റേഡിയത്തില് തുടക്കമായി. കായിക മന്ത്രി ഒ ജെ ജനീഷ് ഉദ്ഘാടനം ചെയ്തു. കേരളത്തിൻ്റെ കായികമേഖലയുടെ ഉന്നമനത്തിന് ആവശ്യമായ എല്ലാ പരിശ്രമങ്ങളും സര്ക്കാര് നടത്തുമെന്നും 2031 ലെ ഒളിമ്പിക്സില് കേരളത്തിൻ്റെ സാന്നിധ്യം ഉറപ്പാക്കുന്നതിനാ വശ്യമായ പ്രവര്ത്തനം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു . കെയുഡബ്ല്യുജെ ജില്ലാ പ്രസിഡൻ്റ് ഷില്ലര് സ്റ്റീഫന് അധ്യക്ഷത വഹിച്ചു. 'ക്രഡായി' തിരുവനന്തപുരം പ്രസിഡൻ്റ് അരുണ് ഉണ്ണിത്താന്, ക്രഡായി കേരള കണ്വീനര് എസ്.എന്.രഘു ചന്ദ്രന് നായര് എന്നിവര് പ്രസംഗിച്ചു. കെസിഎല് ജേതാക്കളായ തൃ ശൂര് ടൈറ്റന്സ് താരങ്ങളായ എ.കെ. അര്ജുന്, ആനന്ദ് ജോസഫ് എന്നിവര് മുഖ്യാതിഥികളായി. യൂണിയന് ജില്ല സെക്രട്ടറി അനുപമ ജി. നായര് സ്വാഗതവും ടൂര്ണമെൻ്റ് കമ്മിറ്റി ചെയര്മാന് സി.രാജ നന്ദിയും പറഞ്ഞു.

രാവിലെ നടന്ന മത്സരങ്ങളില് ദ് ഹിന്ദു ന്യൂസ് മലയാളത്തെയും മാതൃഭൂമി ജനം ടിവിയെയും കേരള കൗമുദി ട്വൻ്റി ഫോര് ന്യൂസിനെയും അമൃത ടി വി ദീപികയെയും മാതൃഭൂമി ദേശാഭിമാനിയെയും ദ് ഹിന്ദു ജനം എ ടീമിനെയും ദീപിക ട്വൻ്റി ഫോര് ന്യൂസിനെയും ദേശാഭിമാനി മലയാളം ന്യൂസിനെയും തോല്പിച്ചു.

പ്രാഥമിക മത്സരങ്ങള് 11 വരെയും സെമി ഫൈനല്, ഫൈനല് മത്സരങ്ങള് 12നും നടക്കും. ചാംപ്യന്മാര്ക്ക് 25,000 രൂപയും ട്രോഫിയും റണ്ണേഴ്സ് അപിന് 15,000 രൂപയും ട്രോഫിയും സമ്മാനിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച്തലസ്ഥാനത്തെ ബില്ഡേഴ്സിൻ്റെ സംഘടനയായ 'ക്രെഡായി' ടീമിലെ അംഗങ്ങളും മാധ്യമ പ്രവര്ത്തകരും തമ്മിലെ സൗഹൃദമത്സരത്തില് മീഡിയ ഇലവന് ജേതാക്കളായി. വിജയികള്ക്കും മികച്ച പ്രകടനം കാഴ്ചവച്ചവര്ക്കും ക്രഡായി കേരള കണ്വീനര് എസ്.എന്. രഘുചന്ദ്രന് നായര് സമ്മാനങ്ങള് വിതരണം ചെയ്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News