പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉടനടി സ്ഥാനം രാജിവയ്ക്കണമെന്ന് ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്.
Kottayam , 08 സെപ്റ്റംബര് (H.S.) പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉടനടി സ്ഥാനം രാജിവയ്ക്കണമെന്ന് ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്. മാസപ്പടിക്കേസിൽ പിണറായി വിജയൻ, മകൾ ടി. വീണ, മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാ
CMRL EXALOGIC BRIBE CASE


Kottayam , 08 സെപ്റ്റംബര് (H.S.)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉടനടി സ്ഥാനം രാജിവയ്ക്കണമെന്ന് ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്. മാസപ്പടിക്കേസിൽ പിണറായി വിജയൻ, മകൾ ടി. വീണ, മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ സംസ്ഥാന പൊലീസിന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് കേസിലെ പരാതിക്കാരൻ കൂടിയായ ഷോണ് ജോര്ജ് രാജിയാവശ്യപ്പെട്ട് രംഗത്തെത്തിയത്.

മൂന്ന് വർഷത്തെ നീതിപോരാട്ടത്തിൻ്റെ ഫലം

ഇപ്പോഴത്തെ ഇ.ഡി നടപടി കഴിഞ്ഞ മൂന്ന് വർഷമായി താൻ നടത്തുന്ന നിയമപോരാട്ടത്തിൻ്റെ ഫലമാണെന്ന് ഷോൺ ജോർജ് പ്രതികരിച്ചു. കേസിൽ ഒന്നാം പ്രതിയായി ചേർക്കേണ്ടത് പിണറായി വിജയനെ തന്നെയാണെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിൻ്റെ തീരദേശ സമ്പത്തും ധാതുമണലും സ്വകാര്യ കമ്പനിക്ക് വിറ്റുതുലച്ചതിലൂടെ ലഭിച്ച കോടികളുടെ കൈക്കൂലിയാണിത്. ക്യാബിനറ്റ് പദവിയുള്ള പ്രതിപക്ഷ നേതാവ് സ്ഥാനത്ത് ഒരു അഴിമതിക്കാരൻ ഇരിക്കാൻ പാടില്ലെന്നും, അദ്ദേഹത്തിൻ്റെ എം എൽ എ സ്ഥാനത്തുനിന്നുള്ള രാജി ആവശ്യപ്പെടാൻ സി പി എം തയ്യാറാകണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.

സി.എം.ആർ.എൽ കമ്പനിയിൽ നിന്നും 3.28 കോടി രൂപ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ മകൾ വീണ വിജയൻ വഴി കൈപ്പറ്റിയെന്നാണ് ഇ.ഡി ഡി.ജി.പി റവാഡ ചന്ദ്രശേഖറിന് നൽകിയ കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ അഴിമതിപ്പണം ദുബായിലേക്ക് കടത്തുന്നതിനും ഹവാല ഇടപാടുകൾക്കും മകൾ വീണയ്ക്ക് ഒപ്പം മന്ത്രി മുഹമ്മദ് റിയാസും കൂട്ടുനിന്നതായി അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. സെക്ഷൻ 66(2) പ്രകാരം അന്വേഷണത്തിൽ കണ്ടെത്തിയ ഡിജിറ്റൽ തെളിവുകളും രേഖകളും ഇ.ഡി പൊലീസിന് കൈമാറിയിട്ടുണ്ട്.

കത്ത് ലഭിച്ചതായി ഡി.ജി.പി സ്ഥിരീകരിച്ചു; നിയമോപദേശത്തിന് ശേഷം തുടർനടപടി

ഇ.ഡിയിൽ നിന്ന് നിർണ്ണായക കത്ത് ലഭിച്ച കാര്യം സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ സ്ഥിരീകരിച്ചു. കത്തിലെ വിവരങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും പരിശോധനകൾക്ക് ശേഷം ആവശ്യമായ നിയമോപദേശം തേടി തുടർനടപടികളിലേക്ക് കടക്കുമെന്നും ഡി.ജി.പി ഓഫീസ് അറിയിച്ചു. വിഷയം സർക്കാരിലേക്ക് കൈമാറാനും സാധ്യതയുണ്ട്. അതേസമയം, രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണെന്നും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നുമാണ് ഭരണപക്ഷത്തിന്റെയും സി പി എമ്മിൻ്റെയും പ്രതികരണം. എങ്കിലും പ്രതിപക്ഷ നേതാവിനെതിരെ തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ഉയർന്ന ഈ ആരോപണവും ഇ.ഡി കത്തും വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് വഴിവെക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News