Enter your Email Address to subscribe to our newsletters

Thrissur , 08 സെപ്റ്റംബര് (H.S.)
കയ്പമംഗലത്തെ വാഹനാപകടത്തിൽ വിദ്യാർഥികൾ മരിച്ച സംഭവത്തിൽ തൃശൂർ ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി നടത്തുന്ന ദേശീയ പാതയിലെ വാഹന പരിശോധന ആരംഭിച്ചു. കൊടുങ്ങലൂർ കോട്ടപ്പുറത്ത് നിന്നുമാണ് പരിശോധന ആരംഭിച്ചത്. കൊടുങ്ങല്ലൂർ, കൈപ്പമംഗലം ഭാഗങ്ങളിലെ ദേശീയപാതകളിൽ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനായി പൊലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് പരിശോധന കർശനമാക്കിയിട്ടുണ്ട്.
മതിയായ മുന്നറിയിപ്പ് ബോർഡുകളും സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കാനും അമിതവേഗത, അനധികൃത പാർക്കിങ് എന്നിവയ്ക്കെതിരെ നടപടിയെടുക്കാനുമാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. കയ്പ്പമംഗലം ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് തമിഴ്നാട് സ്വദേശികളായ എട്ട് എൻജിനീയറിങ് വിദ്യാർഥികൾ മരിച്ച സംഭവത്തിന് പിന്നാലെയാണ് ജില്ലാ കലക്ടറുടെ ഈ നടപടി.
നാടിനെ നടുക്കിയ ദുരന്തം
വെള്ളിയാഴ്ച രാത്രി 11.45നാണ് കയ്പമംഗലം പനമ്പിക്കുന്ന് സെൻ്ററിൽ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തമിഴ്നാട് ദിണ്ടിഗൽ പിഎസ്എൻഎ എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കിയ കാർ, നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ഒന്നാം ട്രാക്കിൽ നിർത്തിയിട്ടിരുന്ന മഹാരാഷ്ട്ര രജിസ്ട്രേഷൻ ലോറിയിലേക്ക് അതിവേഗത്തിൽ ഇടിച്ചുകയറുകയായിരുന്നു.
നാടിനെ നടുക്കിയ ദുരന്തം
വെള്ളിയാഴ്ച രാത്രി 11.45നാണ് കയ്പമംഗലം പനമ്പിക്കുന്ന് സെൻ്ററിൽ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തമിഴ്നാട് ദിണ്ടിഗൽ പിഎസ്എൻഎ എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കിയ കാർ, നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ഒന്നാം ട്രാക്കിൽ നിർത്തിയിട്ടിരുന്ന മഹാരാഷ്ട്ര രജിസ്ട്രേഷൻ ലോറിയിലേക്ക് അതിവേഗത്തിൽ ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം ലോറിക്കടിയിലേക്ക് പൂർണമായും ഇടിച്ചുകയറി തകർന്നുതരിപ്പണമായി. വലിയ ശബ്ദം കേട്ടെത്തിയ നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ആറുപേർ സംഭവസ്ഥലത്തും രണ്ടുപേർ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. സേലം സ്വദേശി വിശ്വ, ദിണ്ടിഗൽ സ്വദേശികളായ സൂര്യ, ജീവ, യുവസഞ്ജിത്ത്, മധുര സ്വദേശികളായ സന്തോഷ്, പ്രസന്ന, ജോഷ്വ, മുരളീകൃഷ്ണന് എന്നിവരാണ് മരിച്ചത്.
വിനോദ സഞ്ചാരത്തിനായി കേരളത്തിൽ എത്തിയതായിരുന്നു ഇവർ. മരിച്ച വിദ്യാർഥികൾ മദ്യപിച്ചിരുന്നതായാണ് പ്രാഥമിക നിഗമനമെന്ന് പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകിയ തൃശൂർ മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കർ വ്യക്തമാക്കിയിരുന്നു.
അപകടത്തിലേക്ക് നയിച്ച സംഘർഷം
അപകടത്തിന് തൊട്ടുമുൻപ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ തളിക്കുളം പത്താംകല്ലിൽ നിർത്തിയിരുന്നു. മുറി അന്വേഷിക്കുന്നതിനിടെ ഇവിടെവച്ച് യുവാക്കൾ നാട്ടുകാരുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് കാര്യങ്ങൾ കൈയാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു. സംഘത്തിൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ ഉടൻ തന്നെ വാടാനപ്പള്ളി പൊലീസിൽ വിവരമറിയിച്ചു.
പൊലീസ് എത്തുന്നുവെന്ന് മനസിലാക്കിയ വിദ്യാർഥികൾ പിടിയിലാകാതിരിക്കാൻ അടിയന്തരമായി അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. കൊച്ചി ഭാഗത്തേക്ക് അമിതവേഗത്തിൽ പായുന്നതിനിടയിലാണ് കൈപ്പമംഗലത്തുവച്ച് കാർ അപകടത്തിൽപ്പെടുന്നത്. തളിക്കുളം പത്താംകല്ലിൽ നടന്ന സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR