വടകര എംഡിഎംഎ കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച രണ്ടാം പ്രതിയും മുൻ അധ്യാപികയുമായ കീർത്തന ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങും.
Kozhikode , 08 സെപ്റ്റംബര് (H.S.) വടകര എംഡിഎംഎ കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച രണ്ടാം പ്രതിയും മുൻ അധ്യാപികയുമായ കീർത്തന ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങും. കോഴിക്കോട് സബ് ജയിലിൽ കഴിയുന്ന ഇവർ ഇന്ന് രാവിലെ 10 മണിയോടെയാണ് പുറത്തിറങ്ങുക. കേസിൽ അന്വേഷ
Operation thooffan


Kozhikode , 08 സെപ്റ്റംബര് (H.S.)

വടകര എംഡിഎംഎ കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച രണ്ടാം പ്രതിയും മുൻ അധ്യാപികയുമായ കീർത്തന ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങും. കോഴിക്കോട് സബ് ജയിലിൽ കഴിയുന്ന ഇവർ ഇന്ന് രാവിലെ 10 മണിയോടെയാണ് പുറത്തിറങ്ങുക. കേസിൽ അന്വേഷണം അവസാനഘട്ടത്തിലാണെന്നും മുൻപ് ക്രിമിനൽ പശ്ചാത്തലമില്ലെന്നും നിരീക്ഷിച്ചാണ് കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

കർശന വ്യവസ്ഥകളോടെ ജാമ്യം

എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി ഒപ്പിടണം, വിചാരണക്കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകാൻ പാടില്ല തുടങ്ങിയവയാണ് പ്രധാന ജാമ്യവ്യവസ്ഥകൾ. കേസിലെ ഒന്നാം പ്രതിയായ സഫ്വാനും കഴിഞ്ഞ ആഴ്ച ജാമ്യം ലഭിച്ചിരുന്നു.

ഒന്നും രണ്ടുമടക്കം പ്രധാനപ്പെട്ട പ്രതികൾക്ക് കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപ് തന്നെ ജാമ്യം ലഭിച്ചത് കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക ഉയർത്തുന്നുണ്ട്. നേരത്തെ പൊലീസ് കസ്റ്റഡിയിൽ വിടാൻ കോടതിയിൽ ഹാജരാക്കിയപ്പോൾ കീർത്തന മാധ്യമപ്രവർത്തകരോട് പ്രതികരിച്ചിരുന്നു. ഇന്ന് ജാമ്യത്തിലിറങ്ങിയ ശേഷം ഇവർ എന്തെങ്കിലും പ്രതികരണം നടത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

മുഖ്യപ്രതി ഇപ്പോഴും ഒളിവിൽഅതേസമയം, കേസിലെ പ്രധാന കണ്ണിയായ മുഖ്യപ്രതിയെ പിടികൂടാൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വയനാട് സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ ഷിൻ്റോയാണ് എംഡിഎംഎ വിൽപന സംഘത്തിൻ്റെ മുഖ്യസൂത്രധാരൻ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇയാൾ കേരളം വിട്ടതായാണ് വിവരം. കേസിൻ്റെ താഴെത്തട്ടിലുള്ള കണ്ണികൾ മാത്രമാണ് നിലവിൽ പിടിയിലായിട്ടുള്ളത്. പിടിയിലായ അധ്യാപികമാർ ഇരിട്ടി സ്വദേശിയും ഓൺലൈൻ ഡെലിവറി ഏജൻ്റുമായ ജിജിൽ കുര്യാക്കോസിനാണ് പണം കൈമാറിയിരുന്നത്. ആറ് മാസം കൊണ്ട് ഒരു കോടിയിലേറെ രൂപയാണ് ജിജിലിൻ്റെ അക്കൗണ്ടിലെത്തിയത്. ഈ തുക ഷിൻ്റോയുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

അധ്യാപികമാരെ പിരിച്ചുവിട്ടുകേസിൽ പിടിയിലായ മറ്റ് അധ്യാപകരായ നീഷ്മ, കാവ്യ എന്നിവർ റിമാൻഡിൽ തുടരുകയാണ്. ഇവരുടെ ജാമ്യാപേക്ഷ എൻഡിപിഎസ് കോടതി തള്ളിയിരുന്നു. അഞ്ചാം പ്രതിയായ ജിജിൽ കുര്യാക്കോസിനെ പൊലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.

വടകര സ്വദേശിയായ യുവാവ് വൻ ലഹരിമരുന്ന് ശേഖരവുമായി പിടിയിലായതോടെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് സ്കൂൾ അധ്യാപികമാർ ഉൾപ്പെട്ട ലഹരി ഇടപാടിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ എജ്യുക്കേറ്റർമാരായ കീർത്തന (31), ചെരുവാളൂർ സർക്കാർ എൽപി സ്കൂളിലെ ഓട്ടിസം സെൻ്റർ അധ്യാപികയായ കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ കാവ്യ (29), ആവള കുട്ടോത്ത് വലിയപറമ്പിൽ വി പി നീഷ്മ (30) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇവർക്കൊപ്പം ലഹരി വിതരണത്തിൽ പങ്കാളികളായ സഫ്വാൻ, ജിജിൽ കുര്യാക്കോസ് എന്നിവരും പിടിയിലായിരുന്നു. അറസ്റ്റിലായതിന് പിന്നാലെ പ്രതികളായ കാവ്യ, കീർത്തന, നീഷ്മ എന്നിവരെ വിദ്യാഭ്യാസ വകുപ്പ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. വിദ്യാർഥികൾക്ക് മാതൃകയാകേണ്ട അധ്യാപകർ തന്നെ ലഹരി മാഫിയയുടെ ഭാഗമായത് സമൂഹത്തിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. കേസിൽ അന്വേഷണം അവസാന ഘട്ടത്തിലാണ് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനും സാധ്യതയുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News