ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി പ്രദേശവാസികൾ
Kozhikode , 08 സെപ്റ്റംബര് (H.S.) ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി പ്രദേശവാസികൾ. മഴ മാറിയിട്ടും പദ്ധതി പ്രദേശത്തെ തുടർനടപടികളിൽ വ്യക്തതയില്ലാത്ത പശ്ചാത്തലത്തി
WAYANAD KOZHIKODE TUNNEL ROAD


Kozhikode , 08 സെപ്റ്റംബര് (H.S.)

ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി പ്രദേശവാസികൾ. മഴ മാറിയിട്ടും പദ്ധതി പ്രദേശത്തെ തുടർനടപടികളിൽ വ്യക്തതയില്ലാത്ത പശ്ചാത്തലത്തിലാണ് നാട്ടുകാർ പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചത്.

വിദഗ്ധ സംഘത്തിൻ്റെ സന്ദർശനം ഇന്ന് നിശ്ചയിച്ചിട്ടുണ്ട്. ഇതിന് ശേഷം ആനക്കാംപൊയിൽ ഭാഗത്ത് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വ്യക്തമായ തീരുമാനം ഉണ്ടായില്ലെങ്കിൽ വലിയ രീതിയിലുള്ള സമരപരിപാടികൾ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെയും ആക്ഷൻ കമ്മിറ്റിയുടെയും തീരുമാനം. പദ്ധതി പൂർണമായും ഉപേക്ഷിക്കാൻ കഴിയില്ലെന്നും കമ്പനിക്ക് വലിയ തുക നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നതിനാൽ പദ്ധതി മുന്നോട്ട് പോകുമെന്നുതന്നെയാണ് കരുതുന്നതെന്നും മുൻ എംഎൽഎ ലിൻ്റോ ജോസഫ് പറഞ്ഞു.

പദ്ധതിയുടെ വയനാട് ഭാഗത്തുള്ള പ്രവർത്തനങ്ങൾ ഡിസംബറിന് ശേഷമേ ആരംഭിക്കാൻ സാധ്യതയുള്ളൂ. നിർമാണത്തിനിടെയുണ്ടായ ദുരന്തത്തെ തുടർന്ന് പൂർണമായി നിലച്ച പ്രവൃത്തികൾ പ്രദേശത്തെ പ്രതികൂല കാലാവസ്ഥ മാറുന്നതോടെ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോൺഗ്രസ് മേപ്പാടി മണ്ഡലം സെക്രട്ടറി കെ.പി ഹൈദരലി പറഞ്ഞു.

മണ്ണ് മാറ്റാൻ സ്ഥലമായിതുരങ്ക നിർമാണത്തിൻ്റെ ഭാഗമായി നീക്കം ചെയ്യുന്ന മണ്ണ് നിക്ഷേപിക്കുന്നതിനായി മൂന്ന് സ്വകാര്യ വ്യക്തികളുടെ പറമ്പുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കരാർ നടപടികൾ പൂർത്തിയായി കഴിഞ്ഞു. തുരങ്ക നിർമാണത്തിനിടെ എട്ട് തൊഴിലാളികൾ മരണപ്പെട്ട അപകടത്തിനു ശേഷം പ്രദേശത്ത് താത്കാലിക തടസ്സങ്ങൾ ഉണ്ടായിരുന്നു. കൂടാതെ മേഖലയിലുണ്ടായ കനത്ത മഴയും നിർമാണത്തെ ബാധിച്ചു. നിലവിൽ അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടുകൾ പൂർത്തിയാകുന്ന മുറയ്ക്കും ഉദ്യോഗസ്ഥതല മാറ്റങ്ങൾ ഏകോപിപ്പിക്കുന്ന മുറയ്ക്കും പ്രവൃത്തികൾ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ. അപകടത്തിൽപ്പെട്ട ഇതരസംസ്ഥാന തൊഴിലാളികളുടെ സംഘത്തിലെ 15 പേർ ഇപ്പോഴും മേപ്പാടി മീനാക്ഷി പാലത്തിൻ്റെ ഭാഗത്ത് താമസിക്കുന്നുണ്ട്.

ജനങ്ങളുടെ പൂർണ പിന്തുണഅപകടം നടന്നെങ്കിലും പദ്ധതി ഉപേക്ഷിക്കരുതെന്ന ശക്തമായ നിലപാടിലാണ് പ്രാദേശികവാസികൾ. മേപ്പാടി മീനാക്ഷി ബ്രിഡ്ജ് പരിസരത്തെ പ്രദേശവാസികളും ജനപ്രതിനിധികളും പദ്ധതി വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെടുകയാണ്. താമരശ്ശേരി ചുരത്തിലെ കടുത്ത ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന ഈ തുരങ്കപാത മലബാറിൻ്റെ വികസനത്തിൽ നിർണായക പങ്ക് വഹിക്കുമെന്നതിൽ സംശയമില്ല. മുൻപ് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ നിലവിലെ മുഖ്യമന്ത്രി വി.ഡി സതീശൻ തുരങ്കപാതയെ ശക്തമായി എതിർത്തിരുന്നു. എന്നാൽ ഈ എതിർപ്പ് തള്ളിയാണ് മുൻ എൽഡിഎഫ് സർക്കാർ വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ നിർമാണം ആരംഭിച്ചത്. കള്ളാടിയിലും ആനക്കാംപൊയിൽ ഭാഗത്തും ഒരേസമയം നിർമാണം തുടങ്ങി. കേരളത്തിൻ്റെ സ്വപ്നപദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള ഇടപെടൽ രണ്ട് മാസമായിട്ടുമില്ല.

എവിടെ വിദഗ്ധസമിതി റിപ്പോർട്ട്മണ്ണിടിഞ്ഞിട്ട് തിങ്കളാഴ്ച രണ്ട് മാസം പൂർത്തിയായിട്ടും സർക്കാർ നിയമിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന നിർദേശത്തോടെ ജൂലൈ 10നാണ് വിദഗ്ധ സമിതി രൂപീകരിച്ചത്. റവന്യൂ വകുപ്പ് സ്പെഷൽ സെക്രട്ടറിയായിരുന്ന കെ. ജീവൻ ബാബുവായിരുന്നു സമിതി കൺവീനർ. ജൂലൈ 23ന് സമിതി അംഗങ്ങൾ സ്ഥലം സന്ദർശിച്ചു. പിന്നീട് ജീവൻ ബാബുവിനെ സർക്കാർ സ്പെഷൽ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി. ഇതും റിപ്പോർട്ട് വൈകാൻ കാരണമായി. ചില കാര്യങ്ങളിൽ വ്യക്തത തേടി സമിതി സർക്കാരിന് കത്തെഴുതിയിട്ടും മറുപടി നൽകിയിട്ടില്ല.

ചികിത്സാസഹായം നൽകിയില്ലകള്ളാടി മണ്ണിടിച്ചിലിൽ പരിക്കേറ്റവർക്കുള്ള ചികിത്സാസഹായം സർക്കാർ നൽകിയില്ല എന്ന പരാതി നിലനിൽക്കുകയാണ്. ഏഴ് ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ ഒൻപത് പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതം നൽകുമെന്നും ആശുപത്രികളിലെ ചികിത്സാച്ചെലവ് വഹിക്കുമെന്നുമായിരുന്നു സർക്കാർ പ്രഖ്യാപനം. 25,000 രൂപ വീതമാണ് പിന്നീട് അനുവദിച്ചത്. ഇത് പലർക്കും ലഭിച്ചില്ല.

ആശുപത്രി ബില്ലും അടച്ചിട്ടില്ല. പണം നൽകാത്തതിനാൽ ആശുപത്രികളിൽനിന്ന് തങ്ങളെ നിരന്തരം വിളിക്കുകയാണെന്ന് പരിക്കേറ്റവർ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മധ്യപ്രദേശ് സ്വദേശിയായ 19കാരൻ ദിലീപിൻ്റെ വലതുകാൽ മുട്ടിനുതാഴെ മുറിച്ചുമാറ്റേണ്ടിവന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ദിലീപിന് ഇതിനകം 20 ലക്ഷം രൂപ ബില്ലായി. സർക്കാർ പണം നൽകുമെന്ന് പറഞ്ഞതിനാൽ തുരങ്കപാത നിർമാണ കമ്പനിയും തുക നൽകാൻ തയ്യാറായിട്ടില്ല.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News