ദേശീയ വനിതാ കമ്മീഷന് പരിപാടിയില് ഹിന്ദിയെ ചൊല്ലി തര്ക്കം; കേരള വനിതാ എംഎല്എമാര് ഇറങ്ങിപ്പോയി
New delhi, 08 സെപ്റ്റംബര്‍ (H.S.) ദേശീയ വനിതാ കമ്മീഷന്‍ രാജ്യത്തെ വനിതകള്‍ക്കായി സംഘിടിപ്പിച്ച പരിശീലന പരിപാടിയില്‍ ഹിന്ദിയെ ചൊല്ലി തര്‍ക്കം. ഹിന്ദി അറിയില്ലെങ്കില്‍ മലയാളി എംഎല്‍എമാരെ പഠിപ്പിക്കാമെന്ന് വെല്ലുവിളിച്ച് ഉത്തര്‍പ്രദേശിലെ എംഎല്‍എ രംഗ്
mla


New delhi, 08 സെപ്റ്റംബര്‍ (H.S.)

ദേശീയ വനിതാ കമ്മീഷന്‍ രാജ്യത്തെ വനിതകള്‍ക്കായി സംഘിടിപ്പിച്ച പരിശീലന പരിപാടിയില്‍ ഹിന്ദിയെ ചൊല്ലി തര്‍ക്കം. ഹിന്ദി അറിയില്ലെങ്കില്‍ മലയാളി എംഎല്‍എമാരെ പഠിപ്പിക്കാമെന്ന് വെല്ലുവിളിച്ച് ഉത്തര്‍പ്രദേശിലെ എംഎല്‍എ രംഗ്ത്ത് എത്തി ഇതോടെയാണ് തര്‍ക്കം തുടങ്ങിയത്. രാജ്യത്തെ വനിതാ നിയമസഭാംഗങ്ങളെ പരിശീലിപ്പിച്ച് ജനാധിപത്യം ശക്തിപ്പെടുത്താനുള്ള ദേശീയ വനിതാ കമ്മിഷന്റെ പരിശീലന പരിപാടിയിലാണ് ഹിന്ദിയെച്ചൊല്ലി വാഗ്വാദമുണ്ടായത്. ഇതോടെ ദേശീയ വനിതാ കമ്മിഷന്റെ ദ്വിദിന പരിശീലന പരിപാടിയില്‍നിന്ന് കേരള അംഗങ്ങള്‍ ഇറങ്ങിപ്പോയി.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളില്‍നിന്നുമായി 390ലേറെ എംഎല്‍എമാര്‍ പങ്കെടുത്ത പരിപാടിയില്‍ ഹിന്ദി മാത്രം ആശയവിനിയമത്തിനുള്ള മാധ്യമമാക്കിയത് കേരളത്തിലെ എംഎല്‍എമാര്‍ ചോദ്യം ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. ഹിന്ദി രാഷ്ട്രഭാഷയാണെന്നും ഹിന്ദിയില്‍തന്നെ ചര്‍ച്ചകള്‍ നടക്കുമെന്നും ഉത്തരേന്ത്യയിലെ എംഎല്‍എമാര്‍ വിളിച്ചു പറഞ്ഞുവെന്നും പിന്നീട് പരിശീലന ഹാളില്‍ ജയ്ശ്രീ രാം, ഭാരത് മാതാ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്നും കേരള നിയമസഭാ ഡപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

ഇത്രയേറെ പ്രതിഷേധങ്ങള്‍ തുടരുമ്പോഴും ദേശീയ വനിതാ കമ്മിഷന്‍ ചെയര്‍പഴ്സന്‍ വിജയ രഹത്കര്‍ നിശബ്ദത പാലിച്ചെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. ദേശീയതലത്തിലുള്ള പരിപാടിയില്‍ എല്ലാ സംസ്ഥാനക്കാരെയും പരിഗണിച്ചൊരു മൊഡ്യൂള്‍ തയാറാക്കാന്‍ ദേശീയ വനിതാ കമ്മിഷന്‍ തയാറാകാത്തതില്‍ നിരാശയുണ്ടെന്ന് മന്ത്രി കെ.എ.തുളസി പറഞ്ഞു. ഹിന്ദി എന്ന ഭാഷയല്ല പ്രശ്‌നം മറിച്ച് ദേശീയതലത്തില്‍ എല്ലാ എംഎല്‍എമാരെയും ഉള്‍ക്കൊള്ളാനുള്ള നടപടി കമ്മിഷന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് ഫാത്തിമ തഹ്ലിയ പറഞ്ഞു.

നേതൃത്വപാടവം, നിയമനിര്‍മാണ പ്രവര്‍ത്തനം, പൊതുനയം, ലിംഗസമത്വം എന്നിവയിലൂന്നിയ ക്ലാസുകള്‍ക്ക് പുറമേ ജനപ്രതിനിധികള്‍ക്ക് അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ പ്രത്യേക സെഷനുകളും രണ്ടുദിന പരിപാടിയിലുണ്ടായിരുന്നു. ഫരീദാബാദില്‍ നടന്ന പരിപാടിയില്‍ കേരളത്തില്‍നിന്നും എംഎല്‍എമാരായ ഉഷാ വിജയന്‍, കെ.െക.രമ, ഉമ തോമസ്, വിദ്യാ ബാലകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയായിരുന്നു ഉദ്ഘാടകന്‍. ഹിന്ദി ഭാഷാ വിഷയത്തില്‍ ദേശീയ വനിതാ കമ്മിഷന്‍ ഇതിനു മുന്‍പും പഴികേട്ടിട്ടുണ്ട്. ഡല്‍ഹിയില്‍ ഉള്‍പ്പെടെ നടക്കുന്ന പത്രസമ്മേളനങ്ങളില്‍ ചെയര്‍പഴ്സന്‍ വിജയ രഹത്കര്‍ ഇംഗ്ലിഷ് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ പ്രതികരിക്കുന്നില്ലെന്ന പരാതി പതിവാണ്.

---------------

Hindusthan Samachar / Sreejith S


Latest News