Enter your Email Address to subscribe to our newsletters

Thiruvanathapuram, 08 സെപ്റ്റംബര്‍ (H.S.)
തിരുവനന്തപുരം: പത്താം വാര്‍ഷികത്തോടനുബന്ധിച്ച് മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ലബോറട്ടറി പരിശോധനകള്‍ക്ക് പ്രത്യേക ഇളവും അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് സൗജന്യ ഇ.സി.ജി, പാപ് സ്മിയര്‍ പരിശോധനകളും പ്രഖ്യാപിച്ച് തിരുവനന്തപുരത്തെ ഹിന്ദ്‌ലാബ്‌സ് ഡയഗ്‌നോസ്റ്റിക് സെന്റര്‍ ആന്‍ഡ് സ്‌പെഷ്യാലിറ്റി ക്ലിനിക്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡിന്റെ കീഴിലുള്ള സ്ഥാപനമാണ് ഹിന്ദ്‌ലാബ്‌സ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് എതിര്‍വശത്തുള്ള ട്രിഡ സോപാനം ബില്‍ഡിംഗില്‍ 2016 സെപ്റ്റംബര്‍ 7 നാണ് ഹിന്ദ്‌ലാബ്‌സ് പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ ഒരു ദശാബ്ദമായി സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന നിരക്കിലുള്ള രോഗനിര്‍ണയ സേവനങ്ങള്‍ ഹിന്ദ്‌ലാബ്‌സ് നല്‍കിവരുന്നു.
പദ്ധതിയുടെ ഭാഗമായി സെപ്റ്റംബര്‍ 9 മുതല്‍ ഒക്ടോബര്‍ 6 വരെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ലബോറട്ടറി പരിശോധനാ നിരുക്കുകളില്‍ 20 ശതമാനം ഇളവ് ലഭിക്കും. ട്രിഡ ഹിന്ദ്‌ലാബ്‌സിലും അതിന്റെ സാമ്പിള്‍ ശേഖരണ കേന്ദ്രങ്ങളിലും നേരിട്ടെത്തുന്ന രോഗികള്‍ക്ക് ഈ ഇളവ് ലഭിക്കും. ഹോം സാമ്പിള്‍ ശേഖരണ സേവനങ്ങള്‍, മെഡിക്കല്‍ ഇമേജിംഗ് സേവനങ്ങള്‍ എന്നിവയ്ക്ക് ഇത് ബാധകമല്ല.
അത്യാവശ്യ രോഗനിര്‍ണയ പരിശോധനകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭ്യമാക്കുന്നതിലൂടെ രോഗനിര്‍ണയ പരിശോധനകള്‍ കുറഞ്ഞ നിരക്കില്‍ സാധ്യമാക്കുകയും രോഗനിര്‍ണയം കൂടുതല്‍ ഫലവത്താക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
പൊതുജനങ്ങള്‍ക്കായി ഹിന്ദ്‌ലാബ്‌സ് പ്രത്യേക ആരോഗ്യ പരിശോധനാ ആനുകൂല്യങ്ങളും നല്‍കും. ബാധകമായ നിബന്ധനകള്‍ക്കും ലഭ്യതയ്ക്കും വിധേയമായി അര്‍ഹരായ 100 ഗുണഭോക്താക്കള്‍ക്ക് സൗജന്യ ഇ.സി.ജി പരിശോധനകളും, 100 ഗുണഭോക്താക്കള്‍ക്ക് സൗജന്യ പാപ് സ്മിയര്‍ പരിശോധനകളും ലഭ്യമാക്കും.
പാപ് സ്മിയര്‍, ഇ.സി.ജി, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പദ്ധതി എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് 9400060467 എന്ന നമ്പറില്‍ ബന്ധപ്പെടുക.
---------------
Hindusthan Samachar / Sreejith S