ഡല്ഹിയിലെ ഹോസ്റ്റല് ദുരന്തം : കാലപ്പഴക്കം ചെന്ന ഹോസ്റ്റലുകള് ഒഴിപ്പിക്കുന്നു
New delhi, 08 സെപ്റ്റംബര്‍ (H.S.) ഡല്‍ഹി സത്യനികേതനിലെ ഹോസ്റ്റല്‍ ദുരന്തത്തിന് പിന്നാലെ നടപടി തുടങ്ങി ഡല്‍ഹി സര്‍ക്കാര്‍. കാലപ്പഴക്കം ചെന്ന ഹോസ്റ്റലുകളും ഫ്‌ലാറ്റുകളും ഒഴിപ്പിച്ച് പൊളിക്കാനാരംഭിച്ചു. ബദല്‍ താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സര്‍ക്
hostal


New delhi, 08 സെപ്റ്റംബര്‍ (H.S.)

ഡല്‍ഹി സത്യനികേതനിലെ ഹോസ്റ്റല്‍ ദുരന്തത്തിന് പിന്നാലെ നടപടി തുടങ്ങി ഡല്‍ഹി സര്‍ക്കാര്‍. കാലപ്പഴക്കം ചെന്ന ഹോസ്റ്റലുകളും ഫ്‌ലാറ്റുകളും ഒഴിപ്പിച്ച് പൊളിക്കാനാരംഭിച്ചു. ബദല്‍ താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും എവിടെ പോകണം എന്നറിയാതെ വലയുകയാണ് മലയാളികള്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍. അതേസമയം പരുക്കേറ്റവരെ സന്ദര്‍ശിച്ച മുഖ്യമന്ത്രി രേഖ ഗുപ്ത അപകടത്തില്‍ പെട്ടവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു.

ഏഴ് ജീവനുകള്‍ പൊലിഞ്ഞതിന് പിന്നാലെ ശക്തമായ പ്രതിഷേധം ശമിപ്പിക്കാന്‍ തിരക്കിട്ട നടപടികളിലാണ് ഡല്‍ഹി സര്‍ക്കാര്‍. തകര്‍ന്ന ഹോസ്റ്റല്‍ ഡെയ്‌സിനു സമീപത്തെ കെട്ടിടങ്ങളെല്ലാം ഒഴിപ്പിക്കുകയാണ്. തൊട്ടടുത്ത 40 വിദ്യാര്‍ഥിനികള്‍ താമസിക്കുന്ന ഹോസ്റ്റല്‍ ഉടന്‍ ഒഴിയാന്‍ നടത്തിപ്പുകാര്‍ നിര്‍ദേശം നല്‍കി. ഇതര സംസ്ഥാനക്കാര്‍ ആയതിനാല്‍ എവിടെ പോകണം എന്നറിയാതെ വലയുകയാണ് വിദ്യാര്‍ഥികള്‍.

സത്യ നികേതന്‍, മുഖര്‍ജി നഗര്‍, ഓള്‍ഡ് രാജേന്ദ്ര നഗര്‍, ലക്ഷ്മി നഗര്‍, സാകേത് തുടങ്ങിയ ഇടങ്ങളിലെല്ലാം പരിശോധന തുടരുകയാണ്. സത്യനികേതനില്‍ മൂന്ന് ദിവസത്തിനകം പൊളിക്കാന്‍ ആവശ്യപ്പെട്ട് ആറ് കെട്ടിടങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. അതില്‍ ഒന്ന് നാളെ പൊളിക്കും. ഡല്‍ഹി സര്‍വകലാശാല താല്‍കാലിക താമസ സൗകര്യവും ഭക്ഷണവും നല്‍കാനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. പരുക്കേറ്റവരെ സന്ദര്‍ശിച്ച മുഖ്യമന്ത്രി രേഖ ഗുപ്ത 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.

ഏഴുപേര് ദുരന്തത്തില് മജിസ്‌ട്രേറ്റ് തല അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടു. രാജ്യതലസ്ഥാനത്തെ അനിയന്ത്രിതമായ നഗരവത്കരണത്തിന്റെയും അഴിമതിയുടെയും ഭരണപരമായ അനാസ്ഥയുടെയും ഭയാനകമായ തെളിവാണ് ഈ ദുരന്തം. സംഭവത്തിന് പിന്നാലെ ഡല്ഹിയില് രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളും ശക്തമായി.

സത്യ നികേതന് ദുരന്തം അഴിമതി നിറഞ്ഞ സംവിധാനത്തിലേക്കാണ് വിരല് ചൂണ്ടുന്നതെന്ന് ആം ആദ്മി പാര്ട്ടി (എഎപി) നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. ഭരണസംവിധാനത്തില് അഴിമതി നിലനില്ക്കുന്നിടത്തോളം പേപ്പര് ഓഡിറ്റ് കൊണ്ട് പ്രയോജനമില്ലെന്നും ഇത്തരം ദുരന്തങ്ങള് തടയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്ഹി മുനിസിപ്പല് കോര്പറേഷന് (എംസിഡി) ബില്ഡിങ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിലും നിയമനത്തിലും വന് കൈക്കൂലി ഉള്‌പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

എഎപിക്ക് പുറമെ ഡല്ഹി കോണ്ഗ്രസ് നേതൃത്വവും രംഗത്തുവന്നു. ദുരന്തത്തിന് ഉത്തരവാദികളായവര്‌ക്കെതിരെ നിഷ്പക്ഷ അന്വേഷണം നടത്തി കര്ശന നടപടി സ്വീകരിക്കണമെന്ന് കോണ്ഗ്രസ് ആവശ്യപ്പെട്ടു. ഡല്ഹിയിലുടനീളമുള്ള അനധികൃത പിജികളും ജീര്ണിച്ച കെട്ടിടങ്ങളും വിദ്യാര്ഥികളുടെ മരണക്കെണികളായി മാറിയെന്ന് കോക്രോച്ച് ജനതാ പാര്ട്ടി (സിജെപി) സ്ഥാപകന് അഭിജിത് ദിപ്‌കെ പറഞ്ഞു. അപകടങ്ങള്ക്ക് ശേഷം മാത്രം സംവിധാനങ്ങള് ഉണരുമെന്ന് നടിക്കുന്നിടത്തോളം സാധാരണക്കാരായ വിദ്യാര്ഥികളുടെ ജീവന് നഷ്ടപ്പെടുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News