മാസപ്പടിക്കേസില് നിര്ണ്ണായക നടപടിയുമായി ഇഡി; പിണറായിക്കും കുടംബത്തിനും എതിരെ കേസെടുക്കണമെ ഡിജിപിക്ക് കത്ത്
Thiruvanathapuram, 08 സെപ്റ്റംബര്‍ (H.S.) മാസപ്പടിക്കേസില്‍ നിര്‍ണ്ണായക നടപടിയുമായി ഇഡി. സിഎംആര്‍എല്‍-എക്‌സാ ലോജിക് ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, മകള്‍ വീണ ടി. എന്നിവര്‍ക്
pinarayi family


Thiruvanathapuram, 08 സെപ്റ്റംബര്‍ (H.S.)

മാസപ്പടിക്കേസില്‍ നിര്‍ണ്ണായക നടപടിയുമായി ഇഡി. സിഎംആര്‍എല്‍-എക്‌സാ ലോജിക് ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, മകള്‍ വീണ ടി. എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത്. അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കത്തില്‍ ആവശ്യപ്പെട്ടു.

ഇ.ഡിയുടെ അന്വേഷണത്തില്‍ ലഭിച്ച തെളിവുകളും വിവരങ്ങളും ഉള്‍പ്പെടുത്തി പി.എം.എല്‍.എ. ആക്ട് സെക്ഷന്‍ 66(2) പ്രകാരമാണ് ഡി.ജി.പി.ക്ക് കത്തയച്ചിട്ടുള്ളത്. കേസില്‍ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താന്‍ വിജിലന്‍സിന് മാത്രമേ അധികാരമുള്ളൂ എന്നതിനാലാണ് ഇ.ഡി. സംസ്ഥാന ഡി.ജി.പി.ക്ക് കത്ത് നല്‍കിയത്. സേവനവും നല്‍കാതെയാണ് സി.എം.ആര്‍.എല്‍. വീണയ്ക്ക് 1.72 കോടി രൂപ നല്‍കിയതെന്നാണ് ഇഡിയുടെ പ്രധാന കണ്ടെത്തല്‍. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തുക കൈമാറിയതെന്നും ഇ.ഡി. ആരോപിക്കുന്നു. സേവനങ്ങള്‍ നല്‍കിയതിന് ആവശ്യമായ രേഖകളോ തെളിവുകളോ ഹാജരാക്കാന്‍ വീണയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും ഇഡി ചൂണ്ടിക്കാണിക്കുന്നു. നേരത്തെ എസ്.എ.ഫ്.ഐ.ഒ. സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇതേ കാര്യങ്ങള്‍ തന്നെയായിരുന്നു സൂചിപ്പിച്ചിരുന്നത്.

2016-ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയാണ് വീണയ്ക്ക് കരാര്‍ ലഭിക്കുന്നത്. തുടര്‍ന്ന് 2017 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തിലാണ് പണം കൈമാറിയിട്ടുള്ളത്. വീണയ്ക്ക് പ്രതിമാസം അഞ്ച് ലക്ഷം രൂപയും അവരുടെ കമ്പനിയായ എക്‌സാലോജിക്കിന് മൂന്ന് ലക്ഷം രൂപയും വീതമാണ് ലഭിച്ചുകൊണ്ടിരുന്നതെന്നും ഇ.ഡി. വ്യക്തമാക്കുന്നു.

ക്രമക്കേടുകളിലൂടെയും വ്യാജ ചെലവുകള്‍ കാണിച്ചുമാണ് സി.എം.ആര്‍.എല്‍. ഈ പണം കണ്ടെത്തിയതെന്ന് ഇ.ഡിയും എസ്.എ.ഫ്.ഐ.ഒ.യും ചൂണ്ടിക്കാട്ടുന്നു. നിലവില്‍ പി.എം.എ.ല്‍.എ. ആക്ട് പ്രകാരമാണ് ഇ.ഡി. ഈ കേസ് അന്വേഷിക്കുന്നത്. കുറ്റകൃത്യത്തിലൂടെ ലഭിച്ച ഈ പണം എങ്ങോട്ടൊക്കെയാണ് പോയതെന്നും ഇത് ഉപയോഗിച്ച് മറ്റ് നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനും അത്തരം നിക്ഷേപങ്ങള്‍ കണ്ടുകെട്ടാനുമുള്ള തുടര്‍നടപടികളുമായി ഇ.ഡി. മുന്നോട്ടുപോവുകയാണ്.

നിലവില്‍ സംസ്ഥാനത്ത് യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് ഇത്തരമൊരു ആവശ്യവുമായി കേന്ദ്ര ഏജന്‍സി മുന്നോട്ട് വന്നത്. മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍ ഉള്‍പ്പെട്ട കേസായതിനാല്‍ സംസ്ഥാന സര്‍ക്കാരും ആഭ്യന്തര വകുപ്പും ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്നത് ഏറെ നിര്‍ണ്ണായകമാണ്. ഉന്നതരായ രാഷ്ട്രീയ നേതാക്കള്‍ പ്രതിസ്ഥാനത്ത് വരുന്നതുകൊണ്ട് തന്നെ കൃത്യമായ നിയമോപദേശവും വിപുലമായ കൂടിയാലോചനകളും പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ഡി.ജി.പിയുടെ ഭാഗത്തുനിന്നും മറ്റ് തുടര്‍നടപടികള്‍ ഉണ്ടാവുക.

കത്ത് ലഭിച്ചതായി ഡിജിപി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ഓഫീസിലാണ് കത്ത് ലഭിച്ചത്. പരിശഓധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News