പ്രതിപക്ഷത്തിന്റെ നുണകളെ സത്യം കീഴ്പ്പെടുത്തും; പ്രധാനമന്ത്രി മോദി
Vadodara, 08 സെപ്റ്റംബര്‍ (H.S.) പ്രതിപക്ഷത്തിനെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നുണകളുടെ മുഴക്കത്തെ സത്യം പരാജയപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി നടത്തുന്ന ''ഛാത്രോം കീ ഗൂഞ്ച്'' പരിപാ
PM Modi with Gen Z in Vadodara, recalls uncle who was angry with GEN-Z


Vadodara, 08 സെപ്റ്റംബര്‍ (H.S.)

പ്രതിപക്ഷത്തിനെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നുണകളുടെ മുഴക്കത്തെ സത്യം പരാജയപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി നടത്തുന്ന 'ഛാത്രോം കീ ഗൂഞ്ച്' പരിപാടിയെ പരിഹസിച്ചാണ് മോദി 'ജൂട്ട് കീ ഗൂഞ്ച്' എന്ന പ്രയോഗം ആവര്‍ത്തിച്ചത്. ഗുജറാത്തിലെ വഡോദരയില്‍ 20,000 കോടിയിലേറെ രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നുണകളുടെ മുഴക്കം എന്ന് പറഞ്ഞ് യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നവരെ എല്ലാ കവലകളിലും കാണാം. എന്നാല്‍ ഇന്ത്യയിലെ യുവാക്കള്‍ സത്യത്തിന്റെ ഗര്‍ജനത്തിനൊപ്പമാണ് നടക്കുന്നത്. അവര്‍ സത്യത്തിന്റെ ഗര്‍ജനത്തിനായാണ് മുന്നോട്ടുപോകുന്നത്.' -നരേന്ദ്ര മോദി പറഞ്ഞു. നമോ ഫോര്‍ വികസിത് ഭാരത് എന്ന് പേരിട്ട പരിപാടിയില്‍ യുവാക്കളെയാണ് മോദി അഭിസംബോധന ചെയ്തത്.

'അടുത്തിടെ മുംബൈയില്‍ നിന്ന് വഡോദരയിലേക്ക് രണ്ടുനില കണ്ടെയിനര്‍ ട്രെയിന്‍ ഓടി. അതായത് ഒരു കണ്ടെയിനറിന് മേലെ മറ്റൊന്ന് വെച്ചുകൊണ്ട്. ഈ ഒരൊറ്റ യാത്രയിലൂടെ മുംബൈയില്‍ നിന്ന് വഡോദരയിലേക്ക് കൊണ്ടുപോയ ചരക്കിന്റെ അളവ് 250-ലേറെ ട്രക്കുകളിലേതിന് സമാനമായിരുന്നു.' -മോദി തുടര്‍ന്നു.

'ഇനി 'ദേഷ്യക്കാരനായ അമ്മാവ'ന്റെ വരവാണ്. എന്തിനുമേതിനും പരാതി പറയുന്ന ആ അമ്മാവന്‍. ട്രക്ക് ഡ്രൈവര്‍മാര്‍ ഇനി എന്ത് ചെയ്യും, ട്രക്കുകള്‍ ഇനി എന്ത് ചെയ്യും, ട്രക്ക് ഉടമകള്‍ ഇനി എന്ത് ചെയ്യും എന്നെല്ലാം അദ്ദേഹം ചോദിക്കും. എന്തായാലും അമ്മാവന് പരാതി പറയാനുള്ള ഒരു കാര്യം ഇപ്പോള്‍ കിട്ടി.' -മോദി പറഞ്ഞു.

ദരിദ്ര-ഇടത്തരം കുടുംബങ്ങളിലെ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മികച്ച അധ്യാപകരെ ഉള്‍പ്പെടുത്തി സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്ന പരിപാടിയിലേക്ക് സര്‍ക്കാര്‍ ചുവടുവെക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News