പട്ടയമേള: 11ന് തൃശൂരിൽ തുടക്കം
Thrissur, 09 സെപ്റ്റംബര്‍ (H.S.) തൃശൂർ: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായി ഭൂരഹിതരായ അർഹർക്ക് പട്ടയം നൽകുന്നതിനുള്ള പട്ടയമേളയ്ക്ക് സെപ്റ്റംബർ 11ന് തൃശൂരിൽ തുടക്കമാകും. രാവിലെ 10.30ന് തൃശൂർ കെ. കരുണാകരൻ സ്മാരക ടൗൺ ഹാളിൽ നടക്കുന്
A P Anilkumar


Thrissur, 09 സെപ്റ്റംബര്‍ (H.S.)

തൃശൂർ: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായി ഭൂരഹിതരായ അർഹർക്ക് പട്ടയം നൽകുന്നതിനുള്ള പട്ടയമേളയ്ക്ക് സെപ്റ്റംബർ 11ന് തൃശൂരിൽ തുടക്കമാകും. രാവിലെ 10.30ന് തൃശൂർ കെ. കരുണാകരൻ സ്മാരക ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി എ. പി. അനിൽ കുമാർ പട്ടയമേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.

സംസ്ഥാനത്തെ അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തി പട്ടയം വിതരണം ചെയ്യുന്നതിനായി റവന്യൂ വകുപ്പ് സജീവമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നതെന്ന് മന്ത്രി എ. പി. അനിൽ കുമാർ പറഞ്ഞു. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പട്ടയമേളകൾ സംഘടിപ്പിക്കും.

തൃശൂരിൽ നടക്കുന്ന പട്ടയമേളയിൽ 1,059 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യും. വർഷങ്ങളായി ഭൂമിയുടെ അവകാശത്തിനായി കാത്തിരിക്കുന്ന അർഹരായ കുടുംബങ്ങൾക്ക് സ്വന്തം ഭൂമിയുടെ നിയമപരമായ അവകാശം ഉറപ്പാക്കുകയാണ് പട്ടയവിതരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

തൃശൂർ എം.എൽ.എ രാജൻ. ജെ. പല്ലൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം വകുപ്പ് മന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാകും.

എം.പിമാർ, എം.എൽ.എമാർ, തദ്ദേശഭരണ സ്ഥാപന പ്രതിനിധികൾ, ലാൻഡ് റവന്യൂ കമ്മീഷണർ എച്ച്. ദിനേശൻ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നടക്കുന്ന പട്ടയമേളകളിലൂടെ അർഹരായ കൂടുതൽ കുടുംബങ്ങൾക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പാക്കാനാണ് റവന്യൂ വകുപ്പ് ലക്ഷ്യമിടുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News