Enter your Email Address to subscribe to our newsletters
Kerala, 15 November (H.S.)
ശബരിമലയിലെ തീര്‍ത്ഥാടനകാലം ഭംഗിയായി പൂര്‍ത്തിയാക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ദേവസ്വംമന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. പൂര്‍ണ്ണമായും നവീകരിച്ച സന്നിധാനത്തെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ശബരി ഗസ്റ്റ് ഹൗസിന്റെയും പമ്പയിലെ വിഗ്‌നേശ്വര ഗസ്റ്റ് ഹൗസിന്റെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. വിപുലവും വിശാലവുമായ സാഹചര്യങ്ങള്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഒരുക്കിയതായും മന്ത്രി പറഞ്ഞു.
നിലയ്ക്കലില്‍ 8000 വാഹനങ്ങള്‍ക്കുണ്ടായിരുന്ന പാര്‍ക്കിംഗ് സൗകര്യം 10,000 ആക്കി വര്‍ധിപ്പിച്ചതായും മന്ത്രി അറിയിച്ചു. നിലയ്ക്കലില്‍് 2700 പേര്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കി. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും കിടത്തി ചികിത്സാ സൗകര്യങ്ങളോടുള്ള ആശുപത്രി പ്രവര്‍ത്തിച്ചുതുടങ്ങി. ഭക്തജനങ്ങള്‍ക്ക് വെള്ളം, ലഘുഭക്ഷണം എന്നിവ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മരക്കൂട്ടത്ത് നിന്ന് കയറുമ്പോള്‍ വിശ്രമിക്കാനായി ആയിരം പേര്‍ക്കുള്ള സ്റ്റീല്‍ കസേര തയ്യാറാക്കുന്നുണ്ട്. കാനനപാതയില്‍ 132 കേന്ദ്രങ്ങളില്‍ വിശ്രമിക്കാനും കുടിവെള്ളം നല്‍കാനുമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ശബരിമല ഗസ്റ്റ് ഹൗസ് 54 മുറികളുടെ ആധുനിക സൗകര്യങ്ങളുമായാണ് പുനരുദ്ധരിച്ചിട്ടുള്ളത്. സന്നിധാനത്ത് പരമാവധി ഭക്തര്‍ക്ക് വെയിലും മഴയും കൊള്ളാതെ നില്‍ക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 40 ലക്ഷം അരവണ ടിന്നുകള്‍ ബഫര്‍ സ്റ്റോക്ക് ആക്കി സൂക്ഷിക്കാനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S