അരിപ്പാ സമരക്കാർക്ക് അർഹതപ്പെട്ട ഭൂമി ലഭ്യമാക്കും: മന്ത്രി കെ. രാജൻ
Kerala, 15 November (H.S.) അരിപ്പ ഭൂസമരക്കാരുമായി ചർച്ച നടത്തി റവന്യൂ മന്ത്രി കെ രാജൻ. സമരക്കാർക്ക് അവകാശപ്പെട്ട ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.മൂന്നാഴ്ചക്കുള്ളില്‍ അര്‍ഹതപ്പെട്ട ആളുകളുടെ അന്തിമ പട്ടിക
മന്ത്രി സമരക്കാരുമായി ചർച്ച നടത്തുന്നു


Kerala, 15 November (H.S.)

അരിപ്പ ഭൂസമരക്കാരുമായി ചർച്ച നടത്തി റവന്യൂ മന്ത്രി കെ രാജൻ. സമരക്കാർക്ക് അവകാശപ്പെട്ട ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.മൂന്നാഴ്ചക്കുള്ളില്‍ അര്‍ഹതപ്പെട്ട ആളുകളുടെ അന്തിമ പട്ടിക സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാൻ മന്ത്രി നിർദേശം നൽകി.

കൊല്ലം ജില്ലാ കളക്ടറോടാണ് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത് . എത്രയും വേഗത്തില്‍ അരിപ്പയിലെ ഭൂവിഷയങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News