Enter your Email Address to subscribe to our newsletters
Kerala, 15 November (H.S.)
പാലക്കാട് വ്യാജ വോട്ട് ആരോപണത്തിൽ അന്വേഷണം വേണമെന്ന് കെ.മുരളീധരൻ. താൻ വ്യാജ വോട്ടിൻ്റെ ഇരയാണ്. പതിമൂന്നാം തിയതി തന്നെ പാലക്കാട് തെരഞ്ഞെടുപ്പ് നടന്നിരുന്നെങ്കിൽ ഇത്തരം ആരോപണങ്ങൾ ഉണ്ടാകുമായിരുന്നില്ല. ഇലക്ഷൻ നീണ്ടപ്പോഴാണ് പുതിയ ആരോപണങ്ങൾ സൃഷ്ടിക്കുന്നത്.ഇ.പി. ജയരാജൻ പുസ്തകം എഴുതി എന്നുള്ളത് വാസ്തവമാണ്. ഇനിയെന്ത് സർക്കസ് കാണിച്ചാലും അത് കള്ളമാകില്ലെന്നും പാലക്കാട് തിരഞ്ഞെടുപ്പിലും ഇത് ബാധിക്കുമെന്നും കെ.മരളീധരൻ പറഞ്ഞു
---------------
Hindusthan Samachar / CHANDHU CHANDRASEKHAR