Enter your Email Address to subscribe to our newsletters
Kerala, 15 November (H.S.)
സാമൂഹ്യനീതി വകുപ്പ് കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ മുഖേന നടപ്പാക്കുന്ന പ്രൊഫിഷ്യൻസി അവാർഡ് പദ്ധതിയിൽ 566 പേർക്കായി 28.30 ലക്ഷം രൂപ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. അയ്യായിരം രൂപ വീതമുള്ള പ്രൊഫിഷ്യൻസി അവാർഡ് തുക വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തിച്ചിട്ടുണ്ട് - മന്ത്രി അറിയിച്ചു.
2024 മാർച്ചിൽ നടന്ന എസ് എസ് എൽ സി / ഹയർ സെക്കണ്ടറി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ബി ഗ്രേഡോ അതിനു മുകളിലോ നേടിയ ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ളതാണ് പ്രൊഫിഷ്യൻസി അവാർഡ്. ബുദ്ധിപരമായ വെല്ലുവിളി നേരിടുനവർക്ക് മാർക്ക് നിബന്ധന ബാധകമാക്കിയിട്ടില്ല.
എസ് എസ് എൽ സി വിഭാഗത്തിൽ 341 പേരും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 225 പേരുമാണ് ഇക്കുറി പ്രൊഫിഷ്യൻസി അവാർഡിന് അർഹത നേടിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR