Enter your Email Address to subscribe to our newsletters
Kerala, 15 November (H.S.)
വയനാട് ദുരന്തത്തിൽ ഊഹകണക്കിൻ്റെ അടിസ്ഥാനത്തിലാണോ കേന്ദ്രം പണം അനുവദിക്കേണ്ടതെന്ന് മുൻ കേന്ദ്ര മന്ത്രി വി. മുരളീധരൻ. ശവസംസ്കാരത്തിന് 75000 എന്നത് ഊഹം പറഞ്ഞതാണെന്ന് സംസ്ഥാന സർക്കാർ തന്നെ സമ്മതിച്ചിട്ടുണ്ട്. ബീഹാറിനു പണം അനുവദിച്ചത് കൃത്യമായ പദ്ധതികളുടെ അടിസ്ഥാനത്തിലാണ്. അതുപോലെ കൃത്യമായ കണക്കുകൾ സംസ്ഥാനം കേന്ദ്രത്തിന് കൊടുക്കണം. നവകേരള സദസും ,കേരളീയവും നടത്തി പിണറായി സർക്കാർ ധൂർത്തടിക്കും പോലെ കേന്ദ്രത്തിന് സാധിക്കില്ല. ജനങ്ങൾക്ക് കിട്ടേണ്ടത് കിട്ടാത്തതിനു കാരണം ഉദ്യോഗസ്ഥരെ പോലും നിലയ്ക്കു നിർത്താനാകാത്ത സംസ്ഥാന സർക്കാരാണെന്നും വി. മുരളീധരൻ മുംബൈയിൽ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR