Enter your Email Address to subscribe to our newsletters
Kerala, 15 November (H.S.)
അമേരിക്കയിലെ ട്രംപ് ഭരണത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പ് കൈകാര്യം ചെയ്യുന്ന ടെസ്ല ഉടമ ഇലോണ്‍ മസ്‌ക് ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി. ഐക്യരാഷ്ട്ര സംഘടനയിലെ ഇറാന്‍ അംബാസഡറുമായുള്ള കൂടിക്കാഴ്ച രഹസ്യകേന്ദ്രത്തിലായിരുന്നു നടന്നത്. ഒരു മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധങ്ങളില്‍ ഇറാന്‍ ഇളവ് തേടിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
ടെഹ്‌റാനില്‍ വാണിജ്യ സാധ്യതകള്‍ കണ്ടെത്താന്‍ മസ്‌കിനോട് ഇറാന്‍ അംബാസഡര്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇറാന്‍ വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ഈ വാര്‍ത്തകള്‍ പുറത്തു വരുന്നത്. എന്നാല്‍ കൂടിക്കാഴ്ച സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളില്‍ ഇസ്രയേലിനൊപ്പം നില്‍ക്കുന്ന നിലപാടായിരുന്നു ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഇതുവരെ സ്വീകരിച്ചിരുന്നത്.
---------------
Hindusthan Samachar / Sreejith S