വയനാട് ദുരിതാശ്വാസ പാക്കേജ്; കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ യു ഡി എഫ് ഹർത്താൽ 
Kerala, 15 November (H.S.) കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസ വിഷയത്തിൽ നവംബർ 19-ന് വയനാട്ടിൽ യു ഡി എഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. ദുരിത ബാധിതർക്കുള്ള പുനരധിവാസവുമായി ബന്ധപ്
വയനാട് യു ഡി എഫ് ഹർത്താൽ


Kerala, 15 November (H.S.)

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസ വിഷയത്തിൽ നവംബർ 19-ന് വയനാട്ടിൽ യു ഡി എഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. ദുരിത ബാധിതർക്കുള്ള പുനരധിവാസവുമായി ബന്ധപ്പെട്ട കേന്ദ്ര സഹായം ലഭിക്കാത്തതിനെതിരെയും, ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിഷ്ക്രിയതയ്‌ക്കെതിരെയും ആണ് യു ഡി എഫ് ഹർത്താൽ.

മൂന്നു പ്രധാന കാര്യങ്ങളാണ് വയനാടിനായി ആവശ്യപ്പെട്ടത്. ദുരന്തത്തെ എൽ3 കാറ്റഗറിയായി പ്രഖ്യാപിക്കണം, ദുരന്തനിവാരണ നിയമം പ്രകാരം ദുരന്തബാധിതരുടെ കടം എഴുതിത്തള്ളണം, അടിയന്തര സഹായം ലഭ്യമാക്കണം എന്നതായിരുന്നു അവ. എന്നാൽ ഒരാവശ്യവും ഇതുവരെ അംഗീകരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്ന് ടി സിദ്ദിഖ് പറഞ്ഞു.

---------------

Hindusthan Samachar / Roshith K


Latest News