Enter your Email Address to subscribe to our newsletters
Kerala, 19 നവംബര്‍ (H.S.)
തെന്നിന്ത്യന്‍ നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു. ബാല്യകാലസുഹൃത്ത് ആന്റണി തട്ടിലാണ് വരന്‍ എന്ന വിവരങ്ങളാണ് പുരത്തു വരുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് കീര്‍ത്തിയുടെ കുടുംബം ഒരു ഔദ്യോഗിക പ്രത്ികരണം നടത്തിയിട്ടില്ല. ഇപ്പോള്‍ ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും സമയമാകുമ്പോള്‍ പറയാമെന്ന് മാത്രമാണ് കീര്‍ത്തിയുടെ പിതാവ് ജി സുരേഷ്‌കുമാര്‍ പ്രതികരിച്ചത്.
താന്‍ പ്രണയത്തിലാണെന്ന് നേരത്തെ തന്നെ കീര്‍ത്തി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കാമുകന്‍ ആരാണെന്ന് മാത്രം പറഞ്ഞില്ല. ഡിസംബര്‍ 11-ന് ഗോവയിലെ ഒരു റിസോര്‍ട്ടിലായിരിക്കും വിവാഹമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
നിര്‍മാതാവ് സുരേഷ് കുമാറിന്റെയും നടി മേനക സുരേഷിന്റെയും മകളാണ് കീര്‍ത്തി. ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയായിരുന്നു കീര്‍ത്തിയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും ചുവടു മാറ്റി. തെലുങ്കില്‍ അഭിനയിച്ച മഹാനടി എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം അടക്കം നേടി.
---------------
Hindusthan Samachar / Sreejith S