രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഗോവയിൽ തുടക്കം 
Kerala, 20 നവംബര്‍ (H.S.) 55 ആം രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് അരങ്ങുണരും. ഇന്നു മുതൽ 28 വരെ യുള്ള നാളുകൾ ഗോവയിൽ ഇനി ലോകസി നിമയുടെ ഉത്സവമേളം .ഓസ്ട്രേലിയയിൽ നിന്നുള്ള 'ബെറ്റർമാൻ'ആണ് മേളയിലെ ഉദ്ഘാടന ചിത്രം. 81 രാജ്യങ്ങളിൽ നിന്നുള്ള 180 ചിത്
ഗോവ ഫിലിം ഫെസ്റ്റ്


Kerala, 20 നവംബര്‍ (H.S.)

55 ആം രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് അരങ്ങുണരും. ഇന്നു മുതൽ 28 വരെ യുള്ള നാളുകൾ ഗോവയിൽ ഇനി ലോകസി നിമയുടെ ഉത്സവമേളം .ഓസ്ട്രേലിയയിൽ നിന്നുള്ള 'ബെറ്റർമാൻ'ആണ് മേളയിലെ ഉദ്ഘാടന ചിത്രം.

81 രാജ്യങ്ങളിൽ നിന്നുള്ള 180 ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളിലായി പ്രദർശിപ്പിക്കുക .രാജ്യാന്തര വിഭാഗത്തിൽ മത്സരിക്കുന്ന 15 സിനിമകളിൽ ഒൻപതും സ്ത്രീ സംവിധായകരുടേതാണ്. മലയാള സിനിമ 'ആടുജീവിതവും മത്സര വിഭാഗത്തിലുണ്ട്. ആർട്ടി നിക്കിൾ 370, റാവ്സാഹിബ് എന്നി വയാണ് ഈ വിഭാഗത്തിലുള്ള മറ്റ് ഇന്ത്യൻ ചിത്രങ്ങൾ. അശുതോഷ് ഗവാരിക്കറാണ് രാജ്യാ ന്തര മത്സരവിഭാഗത്തിൻ്റെ ജൂറി ചെയർമാൻ.

രൺദീപ് ഹൂഡയുടെ സ്വതന്ത്ര വീർ സവർക്കർ ആണ് പനോരമ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം. മലയാള ചിത്രങ്ങളായ ആടു ജീ വിതം, ഭ്രമയുഗം, ലെവൽക്രോസ്. എന്നിവ ഇന്ത്യൻ പനോരമ വിഭാ ഗത്തിലും മഞ്ഞുമ്മൽ ബോയ്‌സ് മെയിൻസ്ട്രീം വിഭാഗത്തിലും പ്രദർശിപ്പിക്കും.

യുവ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതു ലക്ഷ്യമിട്ട് ഇന്ത്യയിലെ മികച്ച നവാഗത സം വിധായകനുള്ള പുരസ്ക്‌കാരവും ഇതാദ്യമായി ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വിഭാഗത്തിൽ മത്സരിക്കുന്ന അഞ്ചു ചിത്രങ്ങളിൽ രാഗേഷ് നാരായണൻ സംവിധാനം ചെയ്‌ത 'തണുപ്പ്' എന്ന മലയാള ചിത്രവുമുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News