Enter your Email Address to subscribe to our newsletters
Kerala, 28 നവംബര്‍ (H.S.)
കൊച്ചി: കരുത്തരായ എഫ് സി ഗോവക്കെതിരെ സ്വന്തം സ്‌റ്റേഡിയത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് . ആദ്യപകുതിയില്‍ ആയിരുന്നു കേരളത്തെ ഞെട്ടിച്ച് ഗോവന്‍ ഗോള്‍ പിറന്നത്. ഗോവന്‍ പ്രതിരോധനിര താരം ബോറിസ് സിങ് ആണ് ലക്ഷ്യം കണ്ടത്. മധ്യനിരയില്‍ നിന്ന് സാഹില്‍ ടവോറ നീട്ടിയ പന്ത് ശക്തമായ അടിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് കീപ്പര്‍ സച്ചിന്‍ സുരേഷിന്റെ കൈകളില്‍ തട്ടി ഗോളായി മാറുകയായിരുന്നു.
ഒഴിഞ്ഞുകിടക്കുന്ന ബ്ലാസ്റ്റേഴ്‌സ് പകുതിയിലേക്ക് വലതുവിങ്ങിലൂടെ കയറിയെത്തിയ ബോറിസ് സിങിന് കൃത്യമായി സാഹില്‍ നല്‍കിയ പന്ത് ബോറിസ് ക്രോസ് നല്‍കുന്നതിന് പകരം സച്ചിന്‍ സുരേഷിനെ പരീക്ഷിക്കുകയായിരുന്നു. ഇതാണ് ലക്ഷ്യത്തിലേക്ക് എത്തിയത്.
---------------
Hindusthan Samachar / Roshith K