Enter your Email Address to subscribe to our newsletters
Kerala, 30 നവംബര്‍ (H.S.)
ടീം ഇന്ത്യയുടെ പുതിയ ഏകദിന ജഴ്സി പുറത്തിറക്കി ബിസിസിഐ. ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറും ബിസിസിഐ സെക്രട്ടറി ജയ് ഷായും ചേർന്നാണ് ജഴ്സി പുറത്തിറക്കിയത്. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്തായിരുന്നു ചടങ്ങ്.
വനിത ടീമിന്റെ വിൻഡീസ് പരമ്പരയിലാകും ഇന്ത്യൻ താരങ്ങൾ പുതിയ ജഴ്സി ആദ്യമായി അണിയുക. ഇതിന് ശേഷം അയർലൻഡുമായി ഇന്ത്യ പരമ്പര കളിക്കുന്നുണ്ട്. ഡിസംബർ 15-നാണ് പരമ്പര ആരംഭിക്കുന്നത്. പുരുഷ ടീം ചാമ്പ്യൻസ് ട്രോഫി കളിച്ചാൽ ആ ടൂർണമെന്റിലാകും പുതിയ ജഴ്സി ധരിക്കുക.
ഇന്ത്യൻ ജഴ്സി പുറത്തിറക്കാനായത് വലിയൊരു ബഹുമതിയാണെന്നും ഞങ്ങളാകും പുതിയ ജഴ്സി ആദ്യം അണിയുന്നതെന്നും ഹർമൻ പ്രീത് കൗർ പറഞ്ഞു. ജഴ്സിയലെ മൂന്ന് വെള്ള വരകൾക്ക് പുറമെ ത്രിവർണ പതാകയുടെ നിറങ്ങളും കലർത്തിയുള്ള പുതിയ ഡിസൈനാണ് തോൾ ഭാഗത്ത് നൽകിയിരിക്കുന്നത്.
/
---------------
Hindusthan Samachar / CHANDHU CHANDRASEKHAR