Enter your Email Address to subscribe to our newsletters
Kerala, 2 ഡിസംബര്‍ (H.S.)
ആലപ്പുഴ കളര്‍കോട് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ചു. വൈറ്റിലയിൽ നിന്നും കായംകുളത്തേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസ്സും ട്രവേര കാറുമാണ് കൂട്ടിയിടിച്ചത്. മെഡിക്കൽ വിദ്യാർത്ഥികളാണ് കാറിലുണ്ടായിരുന്നത് എന്നാണ് സ്ഥിരീകരിക്കാത്ത വിവരം. സമീപത്തുള്ള ഒരു ഹോട്ടലിന്റെ മുന്നിൽ എത്തിയപ്പോൾ കാർ നിയന്ത്രണം വിട്ട് കെ എസ് ആർ ടി സി യിൽ ഇടിക്കുകയായുണ്ടായത് എന്നാണ് ദൃക്‌സാക്ഷികൾ വ്യക്തമാക്കുന്നത്. കനത്ത മഴയിൽ നിയന്ത്രണം വിട്ട് ബസ്സിൽ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
ട്രവേര കാർ പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 5 പേർ മരണപ്പെട്ടിട്ടുണ്ട് . അതെ സമയം 2 പേരുടെ നില ഗുരുതരമാണ്. മൊത്തത്തിൽ ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
---------------
Hindusthan Samachar / Roshith K