യുപി കര്‍ഷകരുടെ മാര്‍ച്ച് ഡല്‍ഹി അതിര്‍ത്തിയില്‍; വന്‍സുരക്ഷാ സന്നാഹം 
Kerala, 2 ഡിസംബര്‍ (H.S.) ഭൂമി ഏറ്റെടുത്തതിനുള്ള നഷ്ടപരിഹാരവും കാര്‍ഷിക ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് യുപിയില്‍ നിന്നുള്ള കര്‍ഷക സംഘടനകളുടെ മാര്‍ച്ച് ഡല്‍ഹി അതൃത്തിയിലെത്തി. ഭാരതീയ കിസാന്‍ പരിഷത്തും (ബികെപി) കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും (കെഎംഎം), സംയ
delhi farmers march


Kerala, 2 ഡിസംബര്‍ (H.S.)

ഭൂമി ഏറ്റെടുത്തതിനുള്ള നഷ്ടപരിഹാരവും കാര്‍ഷിക ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് യുപിയില്‍ നിന്നുള്ള കര്‍ഷക സംഘടനകളുടെ മാര്‍ച്ച് ഡല്‍ഹി അതൃത്തിയിലെത്തി. ഭാരതീയ കിസാന്‍ പരിഷത്തും (ബികെപി) കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും (കെഎംഎം), സംയുക്ത് കിസാന്‍ മോര്‍ച്ചയും (എസ്‌കെഎം) ഉള്‍പ്പെടെയുള്ള കര്‍ഷക സംഘടനകളാണ് മാര്‍ച്ച് നടത്തുന്നത്. കാല്‍നടയായും ട്രാക്ടറുകളിലുമായുള്ള മാര്‍ച്ച് ഡല്‍ഹി അതിര്‍ത്തിയില്‍ എത്തി.

ഡല്‍ഹി ചലോ മാര്‍ച്ച് എന്ന് പേരിട്ട മാര്‍ച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഇതോടെ ബാരിക്കേഡ് തടഞ്ഞ് പ്രതിഷേധക്കാര്‍ മുന്നോട്ടു പോവുകയാണ്. ടുത്ത സുരക്ഷയാണ് ഡല്‍ഹി-യുപി പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതോടെ ഡല്‍ഹി റോഡുകളില്‍ വലിയ ഗതാഗതകുരുക്കാണ് ്അനുഭവപ്പെടുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News