വ്യാപകമായ ലഹരി ഉപയോഗം; സംസ്ഥാനത്ത് ചെറുപ്പക്കാരിൽ എയ്‌ഡ്‌സ്‌ വർദ്ധിക്കുന്നു
Kerala, 3 ഡിസംബര്‍ (H.S.) കോഴിക്കോട്: സംസ്ഥാനത്ത് ലഹരി ഉപയോഗം വ്യാപകമായതോടെ എച് ഐ വി ബാധയും വർദ്ധിക്കുന്നതായി റിപ്പോർട്ട്. 2010 മുതല്‍ 2020 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് എയ്‌ഡ്‌സ്‌ കേസുകൾ ഇല്ലെന്ന് തന്നെ പറയാൻ കഴിയുന്ന സ്ഥിതിയില്‍ നിന്നാണ് 2
വ്യാപകമായ ലഹരി ഉപയോഗം; സംസ്ഥാനത്ത് ചെറുപ്പക്കാരിൽ എയ്‌ഡ്‌സ്‌ വർദ്ധിക്കുന്നു


Kerala, 3 ഡിസംബര്‍ (H.S.)

കോഴിക്കോട്: സംസ്ഥാനത്ത് ലഹരി ഉപയോഗം വ്യാപകമായതോടെ എച് ഐ വി ബാധയും വർദ്ധിക്കുന്നതായി റിപ്പോർട്ട്. 2010 മുതല്‍ 2020 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് എയ്‌ഡ്‌സ്‌ കേസുകൾ ഇല്ലെന്ന് തന്നെ പറയാൻ കഴിയുന്ന സ്ഥിതിയില്‍ നിന്നാണ് 2021 മുതല്‍ ആശങ്കപ്പെടുത്തുന്ന പുതിയ കണക്ക് പുറത്ത് വരുന്നത്. സംസ്ഥാനത്ത് 19നും 25നും ഇടയിലുള്ളവരിലാണ് എച്ച്ഐവി ബാധ കൂടുന്നതായി കണക്ക് പുറത്ത് വരുന്നത്. എന്നാൽ, പരിശോധനകളുടെ എണ്ണം കൂടുന്നതനുസരിച്ച് വൈറസ് ബാധ വർധിക്കുന്നില്ല എന്നത് ആശ്വാസകരമാണ്

സമൂഹത്തിൽ രാസ ലഹരിയും കഞ്ചാവും അടക്കം മയക്കു മരുന്ന് ഉപയോഗം കൂടി വരുന്ന സാഹചര്യമാണുള്ളത്. മയക്കുമരുന്ന് ഉപയോഗത്തിനായി ഒരേ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെപ്പ് നടത്തുന്നതിനു പുറമേ പലരുമായുമുള്ള ലൈംഗികബന്ധവും ഇതിനു കാരണമായി ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു

---------------

Hindusthan Samachar / Roshith K


Latest News