ബാഡ്മിന്റന്‍ താരം പി.വി.സിന്ധു വിവാഹിതയാകുന്നു
Kerala, 3 ഡിസംബര്‍ (H.S.) ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം പി.വി.സിന്ധു വിവാഹിതയാകുന്നു. ഡിസംബര്‍ 22ന് ഉദയ്പുരില്‍ വച്ചാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്. ഹൈദരാബാദ് സ്വദേശിയും പോസിഡെക്‌സ് ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ വെങ
pv sindhu


Kerala, 3 ഡിസംബര്‍ (H.S.)

ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം പി.വി.സിന്ധു വിവാഹിതയാകുന്നു. ഡിസംബര്‍ 22ന് ഉദയ്പുരില്‍ വച്ചാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്. ഹൈദരാബാദ് സ്വദേശിയും പോസിഡെക്‌സ് ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ വെങ്കട്ട ദത്ത സായ് ആണ് വരന്‍. 24ന് ഹൈദരാബാദില്‍ റിസപ്ഷന്‍.

ജനുവരി മുതല്‍ സിന്ധു വീണ്ടും മത്സരരംഗത്ത് സജീവമാകുന്നതിലാണ് ഡിസംബറില്‍ തന്നെ കല്യാണം നടത്താന്‍ തീരുമാനിച്ചതെന്നും സിന്ധുവിന്റെ പിതാവ് പിവി രമണ പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News